Celebrities

എന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ പ്ലാസ്റ്റിക് ഉണ്ടാവില്ല; നയന്‍താര – nayanthara about her plastic surgery

എന്റെ പുരികങ്ങളിൽ മാറ്റം വരുത്താൻ എനിക്കിഷ്‌ടമാണ്

മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നയൻതാര. ഓരോ വര്‍ഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെടുന്നു എന്ന കാര്യം വിശദീകരിച്ചു കൊണ്ട് ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിന്റെ ഇടയിലാണ് താരം കോസ്‌മെറ്റിക് സര്‍ജറിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കാറ്റില്‍പ്പറത്തിയത്. താന്‍ മുഖത്ത് യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും, തന്റെ മുഖത്തുണ്ടാകുന്ന മാറ്റം ഐ ബ്രോ മേക്കപ്പില്‍ വരുന്ന വ്യത്യാസം കൊണ്ടാണെന്നും താരം വ്യക്തമാക്കി.

‘എന്റെ പുരികങ്ങളിൽ മാറ്റം വരുത്താൻ എനിക്കിഷ്‌ടമാണ്. ഓരോ റെഡ് കാർപെറ്റ് പരിപാടിക്ക് മുൻപും അത് ചെയ്യാറുണ്ട്. അതിനു പൂർണത നൽകാൻ ഞാൻ ഒരുപാടു സമയം ചെലവഴിക്കും. ഈ കാലയളവിൽ എന്റെ പുരികത്തിന്റെ ആകൃതിയിൽ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടായിരിക്കും എന്റെ മുഖം മാറിയെന്നും, മാറ്റങ്ങൾ വരുത്തിയെന്നും പലരും കരുതുന്നത്, ഞാൻ എന്റെ മുഖത്ത് ശസ്ത്രക്രിയ നടത്തി എന്ന് കരുതുന്നവരുണ്ട്. അത് വാസ്തവമല്ല. അത്തരം കാര്യങ്ങൾ തെറ്റാണ് എന്ന് ഞാൻ പറയുന്നില്ല. എന്നെ സംബന്ധിച്ചടുത്തോളം അത് ഡയറ്റ് മാത്രമാണ്. അക്കാരണം കൊണ്ട് എന്റെ ശരീരഭാരം മാറിമറിഞ്ഞിട്ടുണ്ട്. എന്റെ കവിളുകൾ തുടുക്കുകയും മെലിയുകയും ചെയ്യാറുണ്ട്. എന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ പ്ലാസ്റ്റിക് ഉണ്ടാവില്ല എന്നെനിക്കുറപ്പാണ്’- നയൻതാര പറഞ്ഞു.

നയൻതാരയുടെ തുടക്കക്കാലത്തെ ചിത്രങ്ങളും ഇപ്പോഴത്തെ ലുക്കും തമ്മിലുള്ള വ്യത്യാസമാണ് നടി പ്ലാസ്റ്റിക് സർജറിയ്ക്കു വിധേയമായിട്ടുണ്ട് എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. എന്നാൽ താരത്തിന് ഫിറ്റ്‌നസിലും ഡയറ്റിലും ഉള്ള താത്പര്യം ആരാധകര്‍ക്കും അറിയാവുന്നതാണ്.

STORY HIGHLIGHT:  nayanthara about her plastic surgery