തേങ്ങ കൊണ്ടുള്ള വിഭവങ്ങള്‍ക്കെല്ലാം ആവശ്യക്കാര്‍ ഏറെയാണ്. വളരെ രുചികരമാണ് എന്നുള്ളതാണ് അതിന്റെ കാരണം. ഇത്തവണ നമുക്ക് തേങ്ങ കൊണ്ട് ഒരു ബര്‍ഫി ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റി ആയിട്ടുള്ള കോക്കനട്ട് ബര്‍ഫി വീട്ടില്‍ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- തേങ്ങ
- നെയ്യ്
- പഞ്ചസാര
തയ്യാറാക്കുന്ന വിധം
കോക്കനട്ട് ബര്‍ഫി തയ്യാറാക്കുന്നതിനായി ആദ്യം ഒരു ചൂടുള്ള പാനിലേക്ക് തേങ്ങ ചിരകിയത് ഇട്ടുകൊടുത്ത് നല്ലപോലെ ഇളക്കുക. ശേഷം ആവശ്യത്തിന് ഉള്ള പഞ്ചസാര, കുറച്ച് വെള്ളം എന്നിവ ഒഴിച്ച് മിക്സ് ചെയ്തെടുക്കുക. ഇനി ഇതിലേക്ക് നെയ്യ് കൂടി ഒഴിച്ച് എല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പാനില്‍ നിന്നും വിട്ടു വരുന്ന പരുവം വരെ ഇത് നല്ലപോലെ ഇളക്കി കൊടുക്കണം.
ശേഷം നമ്മള് ഒരു പാത്രത്തിലേക്ക് നെയ്യ് പുരട്ടി തയ്യാറാക്കിയ തേങ്ങയുടെ മിശ്രിതം അതിലേക്കിട്ട് ഒന്ന് പരത്തി വെയ്ക്കുക. ഇനി ഇതിന്റെ ചൂട് പോകുന്നതിനു മുന്‍പ് തന്നെ ആവശ്യമുള്ള ഷേപ്പില്‍ മുറിക്കുക. ഇത് ഒന്ന് കട്ടിയാകുമ്പോഴേക്കും നമുക്ക് കഴിക്കാവുന്നതാണ്.