ഹൈദരാബാദ്: വഴിയോര കടയിൽനിന്ന് മോമോസ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവത്തിൽ ഒരാൾ മരിക്കുകയും 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വഴിയോരത്തുള്ള ഒരു മോമോസ് സ്റ്റാളില്‍ നിന്ന് വെള്ളിയാഴ്ച കഴിച്ച ഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇവർക്ക് ശനിയാഴ്ച മുതൽ ഛര്‍ദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടിരുന്നു. ഏറ്റവും ഗുരുതരമായി ഭക്ഷ്യവിഷബാധയേറ്റ രേഷ്മ ബീഗത്തിനെ നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഡി രാജിക് (19), എംഡി അര്മാന് (35) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്.
മോമോസ് സ്റ്റോർ എഫ്എസ്എസ്എഐ ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയുെ ചെയ്തു. ഖരാട്ടബാദിലെ ചിന്തല്‍ ബസ്തിയിലുള്ള പാചക കേന്ദ്രം സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.