Recipe

ഇനി ചക്കചവണി കളയേണ്ട; അടിപൊളി ബജ്ജി തയ്യാറാക്കിയെടുക്കാം

ചക്ക വേവിക്കുമ്പോള്‍ നമ്മളെല്ലാവരും അതില്‍ നിന്ന് കളയുന്ന ഒരു ഭാഗമാണ് ചക്കയുടെ ചവണി. എന്നാല്‍ ഇനി ചവണി കളയേണ്ട. അടിപൊളി ഒരു ബജി തയ്യാറാക്കാം ചക്ക ചവണി കൊണ്ട്.

ആവശ്യമായ ചേരുവകള്‍

  • ചക്ക
  • അരിപ്പൊടി
  • മഞ്ഞള്‍പ്പൊടി
  • മുളകുപൊടി
  • കറിവേപ്പില
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

ചക്കയില്‍ നിന്നും ചവണി കട്ട് ചെയ്ത് മാറ്റിയെടുത്ത് കഴുകി വെക്കുക. ശേഷം ഇതിലേക്ക് ചേര്‍ക്കാനുളള കൂട്ട് തയ്യാറാക്കണം. അതിനായി അരിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കറിവേപ്പില, ഉപ്പ്, കുറച്ചു വെള്ളം എന്നിവ നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഒരു മാവ് പരുവത്തില്‍ വേണം ഈ മിശ്രിതം ആക്കിയെടുക്കാന്‍. ശേഷം നമ്മള്‍ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചക്കയുടെ ചവണി ആ മാവിലേക്ക് ഇട്ടുകൊടുക്കുക.

ഇനി നല്ലപോലെ ഒന്ന് മിക്‌സ് ചെയ്‌തെടുക്കുക. ചവണിയുടെ എല്ലാ ഭാഗത്തും മാവ് പുരളുന്ന തരത്തില്‍ വേണം മിക്‌സ് ചെയ്‌തെടുക്കാന്‍. ശേഷം ഒരു 10 മിനിറ്റ് മാറ്റിവെച്ച ശേഷം ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ഇളക്കിയെടുക്കാം. ഇനി ചൂടുള്ള എണ്ണയിലേക്ക് ഇട്ട് വറുത്തു കോരിയെടുക്കാം. വളരെ രുചികരമായ ചക്ക ചവണി ബജി തയ്യാര്‍.