Recipe

കൊഞ്ച് മസാല ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കു

ചേരുവകൾ

കൊഞ്ച് -250 ഗ്രാം,
സവാള – മൂന്നെണ്ണം
തക്കാളി – രണ്ടെണ്ണം
വെളുത്തുള്ളി പേസ്റ്റ് – ഒരു ടിസ്പൂണ്‍
ഇഞ്ചി പേസ്റ്റ് – ഒരു ടിസ്പൂണ്‍
പച്ചമുളക് -നാലെണ്ണം
മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
മുളക്പൊടി – മൂന്നു ടീസ്പൂണ്‍,
മഞ്ഞള്‍പ്പൊടി- അര ടീസ് പൂണ്‍
വെളിച്ചെണ്ണ,
ഉപ്പ്
വേപ്പില

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ കൊഞ്ച് നന്നായി ക്ലീന്‍ ചെയ്തു എടുക്കുക. അതിനുശേഷം ഒരു
പാത്രം വച്ച് ചൂടാകുമ്പോള്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ രണ്ട് ടീസ്പൂണ്‍ വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. രണ്ട് മിനിറ്റിനു ശേഷം നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. സവാള കനം കുറച്ച് അരിഞ്ഞത് ഇതിലേക്ക് ചേര്‍ക്കുക. സവാള നല്ലവണ്ണം മൂത്ത് വരുമ്പോള്‍ മൂന്ന് ടീസ്പൂണ്‍ മുളക്പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി , പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. ശേഷം നീളത്തില്‍ അരിഞ്ഞ രണ്ടു തക്കാളി ചേര്‍ത്ത് പത്ത് മിനിറ്റ് വഴറ്റുക. കൊഞ്ച് ഈ മസാലയിലേക്ക് ചേര്‍ക്കുക. കൊഞ്ച് മസാലയില്‍ ഇളക്കി യോജിപ്പിച്ച ശേഷം പതിനഞ്ച് മിനിറ്റ് നേരം അടച്ച് വെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.. നന്നായി വെന്തശേഷം കറിവേപ്പില ചേര്‍ത്ത് ഇറക്കാം