Kerala

നീലേശ്വരം വെടിക്കെട്ട് അപകടം; 13 ആശുപത്രികളിലായി 101 പേ‍ർ ചികിത്സയില്‍

കോ​ഴി​ക്കോ​ട്: നീ​ലേ​ശ്വ​ര​ത്ത് ഉ​ണ്ടാ​യ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് 101 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ൻ. ഇ​തി​ൽ 80 പേ​ർ വാ​ർ​ഡു​ക​ളി​ലും 21 പേ​ർ ഐ​സി​യു​വി​ലു​മാ​ണ്. ഐ​സി​യു​വി​ൽ ഉ​ള്ള​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​വും ഏ​ഴ് പേ​ർ വെ​ന്‍റി​ലേ​റ്റ​റി​ലു​മാ​ണ്. കോഴിക്കോട്ടെ മിംസ് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ വ​ള​രെ ഗൗ​ര​വ​മാ​യി​ത്ത​ന്നെ ന​ട​ക്കു​ന്നു​ണ്ട്. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്‌ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറ് പേരിൽ നാല് പേർ വെൻറിലേറ്ററിലാണ്. നാലു വയസ്സുള്ള ഒരു കുട്ടിയെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെ പ്രത്യേക മെഡിക്കൽ സംഘമായി കൂടിയാലോചന നടത്തിയതായി മന്ത്രി അറിയിച്ചു. വെൻറിലേറ്ററിൽ ഉള്ളവരിൽ അറുപത് ശതമാനം പൊള്ളലേറ്റവരുണ്ട്. അവരുടെ വിദഗ്ധ ചികിത്സയ്ക്കായി സ്കിൻ ഗ്രൈൻഡിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ച് വരികയാണ്. സർക്കാരുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ആശുപത്രി, പൊള്ളൽ ചികിൽസിക്കുന്ന നാഷണൽ ബേൺ സെൻറർ എന്നിവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാ സഹായവും സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു.

സ്കിൻ ഗ്രൈൻഡിങ്ങിന് എല്ലാവിധ സൗകര്യവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടെങ്കിലും തൊലി ദാനം ചെയ്യുക എന്നത് കേരളത്തിൽ പ്രചാരത്തിൽ ഇല്ലാത്തതിനാൽ ദാതാവിനെ കിട്ടാത്ത അവസ്ഥയാണ്. ഇത് കാരണം സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട് എന്ന് മന്ത്രി പറഞ്ഞു. മറ്റ് അവയവങ്ങളെ പോലെ തൊലി ദാനം ചെയ്യാൻ കേരളത്തിൽ ആളുകൾ മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിക്കേറ്റവരുടെ ചികിത്സ നന്നായി നടക്കുന്നതായി റവന്യു മന്ത്രി അറിയിച്ചു.ഇത് സംബന്ധിച്ച്‌ പരിശോധിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച്‌ പൊലീസ് തലത്തിലും കളക്ടറുടെ നിര്‍ദ്ദേശപ്രകാരം എഡിഎം തലത്തിലും രണ്ട് അന്വേഷണങ്ങള്‍ നടക്കുന്നു.