നിങ്ങളുടെ പതിവ് ഭക്ഷണത്തിന് കുറച്ച് കൂടി നിറവും പോഷണവും ചേര്‍ക്കണമെങ്കില്‍ ബീറ്റ്റൂട്ട് ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ നൽകാം ഇ വെറൈറ്റി ഹെൽത്തി ബീറ്റ്റൂട്ട് റൈസ്.
ചേരുവകൾ
- ബീറ്റ്‌റൂട്ട് – 2
- എണ്ണ – 2 ടേബിള്‍സ്പൂണ്‍
- കടുക് – 1 ടീസ്പൂണ്‍
- വെളുത്തുള്ളി, ചെറിയ ചുവന്ന ഉള്ളി അരിഞ്ഞത്- ആവശ്യത്തിന്
- കറിവേപ്പില – 2 തണ്ട്
- വേവിച്ച അരി – 500 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
- നാരങ്ങ നീര് – 1
- മല്ലിയില അരിഞ്ഞത് – 1 പിടി
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കുക, കടുക് പൊട്ടിത്തുടങ്ങിയാല്‍ അരിഞ്ഞ വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഒരു മിനിറ്റ് വഴറ്റുക, അരിഞ്ഞ ബീറ്റ്‌റൂട്ട് ചേര്‍ക്കുക. ബീറ്റ്‌റൂട്ട് ചെറുതായി വെന്തു വരുമ്പോള്‍ വേവിച്ച ചോറ് ചേര്‍ക്കുക.അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ബീറ്റ്‌റൂട്ടിനൊപ്പം ചോറും ചേര്‍ത്ത് ഇളക്കുക , നാരങ്ങ നീരും മല്ലിയിലയും ചേര്‍ക്കുക. ചൂടോടെ വിളമ്പുക .
STORY HIGHLIGHT: Beetroot Rice