തിരുവനന്തപുരം: ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ലോഗോ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. ‘ഇന്റർസെക്ഷനാലിറ്റി’ എന്ന ആശയത്തെ അടിസ്ഥാനമാക്കി തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എംഎഫ്എ വിദ്യാർഥി എ.അശ്വന്താണ് ലോഗോ തയാറാക്കിയത്.