tips

നെയിൽ പോളിഷ് റിമൂവർ അന്വേഷിച്ച് സമയം കളയണ്ട ടൂത്ത് പേസ്റ്റ് മതി

ഇടയ്ക്കിടെ നെയിൽ പോളിഷിൻ്റെ നിറം മാറ്റുന്ന ശീലം ഉണ്ടെങ്കിൽ അത് അധികമായി ഉപയോഗിക്കേണ്ടി വന്നേക്കും. എന്നാൽ പെട്ടെന്ന് ഒരു ദിവസം അത് തീർന്നു പോയാലോ?. കടയിൽ നിന്നു വാങ്ങുവാൻ ഉള്ള സമയം കിട്ടില്ലെങ്കിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന വിദ്യകളായിരിക്കും അന്വേഷിക്കുക.

 

എന്നാലിനി ഇഷ്ടാനുസരണം നെയിൽ പോളിഷ് മാറ്റാം റിമൂവറില്ലാതെ, അധികം ബുദ്ധിമുട്ടുകളില്ലാതെ. അതിനായി ചില വിദ്യകൾ പരിചയപ്പെടാം.

 

ടൂത്ത് പേസ്റ്റ്: പല്ലുകളെ വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ മാത്രമല്ല മറ്റ് പല ഉപയോഗങ്ങളും ഇതിനുണ്ട്. പഴയ ടൂത്ത് ബ്രെഷിൽ അൽപ്പം പേസ്റ്റെടുത്ത് നഖത്തിൽ ഉരച്ചാൽ മതിയാകും. നെയിൽ പോളിഷ് റിമൂവറിൽ കാണപ്പെടുന്ന എഥൈൽ അസറ്റേറ്റ് പേസ്റ്റിൽ അങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

 

പെർഫ്യൂം: ഡിയോഡറൻ്റ് പോലെ തന്നെയാണ് ഇതും പ്രവർത്തിക്കുന്നത്. പഴയ പെർഫ്യൂം കുപ്പികളിൽ നിന്ന് അൽപ്പം പഞ്ഞിയിലേക്ക് എടുത്ത് നഖത്തിൽ പുരട്ടി നോക്കുക.

 

ഡിയോഡറൻ്റ്: നഖങ്ങളിലെ നിറം കളയാൻ ഇത് ഉപയോഗിക്കുക. നെയിൽ പോളിഷ് പുരട്ടിയ നഖങ്ങളിൽ അൽപ്പം ഡിയോഡറൻ്റ് പുരട്ടുക കോട്ടൺ പാഡ് ഉപയോഗിച്ചു പതിയെ തുടക്കുക. റിമൂവർ പോലെ അതിവേഗം ഇത് ഫലം നൽകിയേക്കില്ല. കുറച്ചു സമയം കൊണ്ട് നെയിൽ പോളിഷ് നീക്കം ചെയ്യുന്നതിന് സഹായിക്കും.

 

ഹാൻഡ് സാനിറ്റൈസർ: വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസർ നിത്യവും കൂടെ കൂട്ടുന്നവരാകും പലരും. എന്നാലിനി ശുചിത്വത്തിൽ മാത്രമല്ല നഖങ്ങളിലെ നെയിൽ പോളിഷ് കളയുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്.