India

‘രണ്ടുകോടി രൂപ തന്നില്ലെങ്കില്‍ വധിക്കും’; സല്‍മാന്‍ഖാന് നേരെ വീണ്ടും ഭീഷണി

ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം നടന്‍ സല്‍മാന്‍ഖാന്റെ നേരെയുള്ള ഭീഷണി സന്ദേശങ്ങള്‍ തുടര്‍ക്കഥ ആവുകയാണ്.

നടന്‍ സല്‍മാന്‍ഖാന് നേരെ വീണ്ടും വധഭീഷണി. രണ്ടു കോടി രൂപ തന്നില്ലെങ്കില്‍ സല്‍മാനെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്.

ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം നടന്‍ സല്‍മാന്‍ഖാന്റെ നേരെയുള്ള ഭീഷണി സന്ദേശങ്ങള്‍ തുടര്‍ക്കഥ ആവുകയാണ്. ഇത്തവണ രണ്ടു കോടി രൂപയാണ് ആവശ്യം. ഒരു ഇന്ത്യന്‍ നമ്പറില്‍ നിന്നാണ് സന്ദേശം എത്തിയത്. ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്. ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പ് ട്രാഫിക് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സമാനമായ മറ്റൊരു ഭീഷണി സന്ദേശം കൂടി വന്നിരുന്നു.

അന്ന് അഞ്ചുകോടി ആവശ്യപ്പെട്ടായിരുന്നു സന്ദേശം. ജംഷീദ്പൂരില്‍ നിന്നുള്ള ഒരു പച്ചക്കറി കടക്കാരനായിരുന്നു അന്ന് സന്ദേശം അയച്ചത്. ഇന്നലെ നോയിഡയില്‍ നിന്ന് ഭീഷണി സന്ദേശം അയച്ച മറ്റൊരു പുതിയ കുടി പോലീസ് പിടികൂടിയിരുന്നു. പ്രതികള്‍ക്കെല്ലാം ഇരുപതിനും 25നും ഇടയ്ക്കാണ് പ്രായമെന്നതും ശ്രദ്ധേയമാണ്.