ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ടിൽ ഇടപെട്ട് വിവരാവകാശ കമ്മീഷൻ. റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ഉടൻ ഹാജരാക്കാൻ സാംസ്കാരിക വകുപ്പിന് വിവരാവകാശ കമ്മീഷണർ നിർദേശം നൽകി. കൂടുതൽ പേജുകൾ പുറത്ത് വിടാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു.
റിപ്പോർട്ടർ പ്രിൻസിപ്പിൽ കറസ്‌പോണ്ടന്റ് ആർ റോഷിപാലിന്റെ പരാതിയിലാണ് വിവരാവകാശ കമ്മീഷണറുടെ നടപടി. അഞ്ച് പേജുകൾ ഒഴിവാക്കിയത് അപേക്ഷകരെ അറിയിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് സാംസ്കാരിക വകുപ്പ് തെളിവെടുപ്പ് സമയത്ത് വിവരാവകാശ കമ്മീഷണർക്ക് മുന്നിൽ സമ്മതിച്ചു.
49 മുതൽ 53 വരെയുള്ള അഞ്ച് പേജുകൾ, 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകൾ തുടങ്ങിയവയായിരുന്നു സാംസ്കാരിക വകുപ്പ് റിപ്പോർട്ട് പുറത്ത് വിടുന്ന സമയത്ത് ഒളിപ്പിച്ചു വെച്ചത്. റിപ്പോർട്ടിൽ സ്ത്രീകൾക്കെതിരായ ക്രരൂരമായ അതിക്രമം പരാമർശിക്കുന്ന പ്രധാന ഭാഗം കൂടിയായിരുന്നു ഇത്.