ചലച്ചിത്ര കലാ മിത്ര പുരസ്കാരം – മോളി കണ്ണമാലി , മാധ്യമ മിത്ര പുരസ്കാരം – പി. ആർ. സുമേരൻ, കാരുണ്യ മിത്ര പുരസ്കാരം – ബ്രദർ ആൽബിൻ.
ആലപ്പുഴ:സാബർമതി 2023-24 ചലച്ചിത്ര കലാ മിത്ര പുരസ്കാരത്തിന് മോളി കണ്ണമാലിയേയും മാധ്യമ മിത്ര പുരസ്കാരത്തിന് പി. ആർ. സുമേരനേയും കാരുണ്യ മിത്ര പുരസ്കാരത്തിന് ബ്രദർ ആൽബിനേയും തെരഞ്ഞെടുത്തു.
പുരസ്കാര വിതരണംനവംബർ 1 ന് ഉച്ചയ്ക്ക് 1.30-ന് ആലപ്പുഴ പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. ചടങ്ങിൽ സാബർമതി ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന ചെയർമാനും രാഷ്ട്രപതി അവാർഡ് ജേതാവുമായ രാജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ സിവിൽ ജഡ്ജും ജില്ലാ ലീഗൽ സർവീ സസ് അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്യും. നടനും എഴുത്തുകാ രനും നിർമ്മാതാവും സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ ജോയി കെ. മാത്യു മുഖ്യാതിഥിയായിരിക്കും. നടനും നിർമ്മാതാവും ദേശീയ അവാർഡ് ജേതാവുമായ റ്റോം സ്കോട് അവാർഡ് വിതരണം ചെയ്യും. ചടങ്ങിൽ ജില്ലാ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ ചീഫ് അഡ്വ. പി.പി. ബൈജു, ആലപ്പുഴ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് റോയി കൊട്ടാരച്ചിറ, സാബർമതി സാംസ്കാരികവേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, സാബർമതി സാംസ്കാരികവേദി ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം, സാബർമതി ജനറൽ സെക്രട്ടറി ഗ്രേയ്സി സ്റ്റീഫൻ, സാബർമതി ട്രഷറർ എം.ഇ. ഉത്തമക്കുറുപ്പ് തുടങ്ങി കലാ-സാമൂഹ്യ- സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പ്രസ്സ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
2003 മുതൽ ചാരിറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് സാബർമതി ചാരിറ്റബിൾ സൊസൈറ്റി. അംഗപരിമിതരായവർക്കുവേണ്ടിയുള്ള സഹായ ഉപകരണങ്ങളായ വീൽചെയർ, വാക്കർ, സൈക്കിൾ, വാക്കിങ് സ്റ്റിക്ക് തുടങ്ങിയവയും വീടുകളിൽപോയുള്ള രോഗീപരിചരണവും അവർക്കുവേണ്ടിയുള്ള ചികിത്സാസഹായവും മറ്റ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും നടത്തിവരുന്നു.