സൂപ്പർ ലീഗ് കേരള ടീം തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയുടെ മികച്ച താരമാണ് ഹർഷ് രാജേഷ് പാട്ടീൽ. 25-ാം വയസ്സിൽ, പ്രതിഭാധനനായ ഈ ഗോൾകീപ്പർ വിവാഹ ആഘോഷങ്ങൾക്ക് വിട നൽകി തിരഞ്ഞെടുത്തത് ഫുട്ബോൾ മത്സരമാണ്, കൊൽക്കത്തയിലെ തന്റെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ മാറ്റി വെച്ചാണ് ഹർഷ് പുതിയ ക്ലബ്ബിൽ പൂർണ്ണസമയം കളിക്കാരനായിരിക്കുന്നത്.
മുംബൈയിലെ ചെമ്പൂർ സ്വദേശിയാണ് ഹർഷ്.ഹർഷിൻ്റെ കുടുബത്തിന് ഇന്ത്യൻ കായികരംഗമായും സംസ്‌കാരവുമായും ആഴത്തിലുള്ള ബന്ധമാണുള്ളത്.ഹർഷിന്റെ അച്ഛൻ രാജേഷ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ സുഹൃത്തും സ്കൂൾ ടീമിലെ സഹകളിക്കാരനുമായിരുന്നു. ഹർഷിൻ്റെ അമ്മ രുപാലി സംഗീതജ്ഞയും.
ഹർഷ് തന്റെ ഭാവി രൂപപ്പെടുത്തിയത് ഫുട്ബോളിലായിരുന്നു. തൻ്റെ സ്കൂൾ കോച്ചിൻ്റെ പ്രോത്സാഹനത്തെ തുടർന്നാണ് ഹർഷ് അത്ലറ്റിക്സിൽ നിന്ന് ഗോൾകീപ്പിങ്ങിലേക്ക് മാറിയത്. വർഷങ്ങളായി, ഇന്ത്യൻ ഫുട്ബോൾ മത്സരങ്ങളിൽ അദ്ദേഹം തൻ്റെ കഴിവുകൾ പ്രകടിപ്പിച്ചു. ഡൽഹി ഡൈനാമോസ്, ബംഗളൂരു യുണൈറ്റഡ് എഫ്‌സി, ശ്രീനിധി ഡെക്കാൻ എഫ്‌സി തുടങ്ങിയ ക്ലബുകളിൽ കളിച്ച് പരിചയസമ്പന്നനായ അദ്ദേഹം 2nd division ഐ-ലീഗിൽ മികച്ച പ്രകടനത്തിലൂടെ പ്രശസ്തി നേടി.
കൊൽക്കത്തയിൽ നടന്ന വിവാഹ നിശ്ചയ ആഘോഷങ്ങൾക്കിടെയാണ് കൊമ്പൻസ് ഓഫർ എത്തിയത്. മാലിദ്വീപിൽ ജോലിചെയ്യുന്ന ഷെഫായ അദ്ദേഹത്തിൻ്റെ പ്രതിശ്രുതവധു (മോഹൻ ബഗാൻ ആരാധകയായ) റിമി മൊണ്ടലിന്റെ പിന്തുണയും ഹർഷിനുണ്ട്. “എൻ്റെ കുടുംബത്തിന്റെയും പ്രതിശ്രുതവധുവിന്റെയും മികച്ച പിന്തുണച്ചു ലഭിക്കുന്നുണ്ടെന്നും” ഹർഷ് പറയുന്നു.
പരിക്കിനെ തുടർന്ന് മാറിനിൽക്കേണ്ടി വന്ന പവൻ കുമാറിന് വേണ്ടി കളത്തിലിറങ്ങിയ ഹർഷ് കൊമ്പൻസിൻ്റെ യാത്രയിൽ മികച്ച പിന്തുണയാണ് നൽകുന്നത്. തന്റെ സ്വകാര്യ ജീവിതത്തിലെ പ്രധന ദിവസങ്ങളെ ഒഴിവാക്കി കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ഹർഷ്.
CONTENT HIGHLIGHTS;Let’s wait for marriage: Football is important to Harsh, Kompensa’s goalkeeper