*ഏത്തപ്പഴം
*തേങ്ങാപ്പാൽ
*ശർക്കര
*നെയ്യ്
*അണ്ടിപ്പരിപ്പ്
*മുന്തിരി
ഒരു വലിയ ഏത്തപ്പഴം വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് ഇടുക. പിന്നീട് പഴം വേവിക്കാൻ ആവശ്യമായ തേങ്ങാപ്പാൽ തയ്യാറാക്കണം. അതിനായി ഒരു വലിയ തേങ്ങയെടുത്ത് ചിരകി മിക്സിയുടെ ജാറിൽ ഇട്ട് അല്പം വെള്ളം കൂടി ചേർത്ത് പാൽ എടുക്കാവുന്നതാണ്. ശേഷം പാത്രം അടുപ്പത്ത് വെച്ച് പഴം മുങ്ങിക്കിടക്കാൻ ആവശ്യമായ തേങ്ങാപ്പാൽ കൂടി അതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പഴം തേങ്ങാപ്പാലിൽ കിടന്നു നല്ലതുപോലെ വെന്ത് ഉടയണം. ഈ സമയം അടുപ്പത്ത് മറ്റൊരു പാൻ വച്ച് അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ഇട്ട് അല്പം വെള്ളം കൂടി ഒഴിച്ച് ശർക്കരപ്പാനി ഉണ്ടാക്കിയെടുക്കാം. ഉണ്ടാക്കിയെടുത്ത ശർക്കരപ്പാനി അരിച്ചെടുത്ത് പഴവും തേങ്ങാപ്പാലും ചേർത്ത മിശ്രിതത്തിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം അത് നല്ലതുപോലെ വെന്ത് പാകമായി വരണം.ഇപ്പോൾ ഒരു ചെറിയ കരണ്ടിയിൽ അല്പം നെയ്യൊഴിച്ച് അതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ഇട്ട് വറുത്തെടുക്കുക. അതും കൂടി നേന്ത്രപ്പഴ മിക്സിലേക്ക് ചേർത്ത് വിളമ്പാവുന്നതാണ്. വളരെയധികം ഹെൽത്തിയായ അതേസമയം സ്വാദിഷ്ടമായ ഏത്തപ്പഴം കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവമാണ്.