Celebrities

‘എന്തിനാണ് എന്നോട് ഇങ്ങനെ? ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മായാമോഹിനി കഴിഞ്ഞതോടെയാണ് നിറം മാറാന്‍ തുടങ്ങിയത്’: ദിലീപ്

പിന്നെ അത് ചാനലില്‍ വരാന്‍ തുടങ്ങി

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. എന്നാല്‍ അദ്ദേഹം തന്റെ കരിയറിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തിന് എതിരെ ഒരു ആരോപണം ഉയര്‍ന്നുവന്നത്. മലയാള സിനിമയിലെ ഒരു കോളിളക്കം തന്നെയായിരുന്നു ആ സംഭവം. ഇപ്പോള്‍ ഇതാ താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സൈബര്‍ അറ്റാക്കുകളെ കുറിച്ചും സംസാരിക്കുകയാണ് ദിലീപ്.

‘എന്തിനാണ് എന്നോട് ഇങ്ങനെ? സിനിമ ആണ് എന്റെ ലോകം. നല്ല സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നു. ചില സിനിമകള്‍ വലിയ ഗംഭീരമായി മാറും. ചില സിനിമകള്‍ നമ്മളെ ടച്ച് ചെയ്യാതെ പോകും. അത് എന്നെ മാത്രമല്ല എല്ലാ നടന്മാരും അങ്ങനെയാണ്. അത് ടെക്‌നീഷ്യന്‍സിനാണെങ്കിലും അങ്ങനെതന്നെ. നമ്മള്‍ ഓരോ ദിവസവും ഓരോ ടൈപ്പ് വേഷങ്ങള്‍ ചെയ്യുന്നു. അറ്റാക്ക് എന്നൊക്കെ പറയുമ്പോള്‍ ഇപ്പോള്‍ അത് എല്ലാവര്‍ക്കും പ്രകടമായി തുടങ്ങി. വെറുതെ ഒരാളെ ഇങ്ങനെ എറിഞ്ഞു കൊണ്ടിരിക്കുക എന്ന് പറഞ്ഞാല്‍ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഞാന്‍ ഇത് നേരിടാന്‍ തുടങ്ങിയിട്ട് 11 വര്‍ഷത്തോളമായി. എനിക്ക് തോന്നുന്നു മായാമോഹിനി ഒക്കെ കഴിഞ്ഞതിനുശേഷം ആണ് പതുക്കെ പതുക്കെ നിറം മാറാന്‍ തുടങ്ങിയത്. ഒരു 12, 13 കാലഘട്ടം തുടങ്ങി ഞാന്‍ അറ്റാക്ക് ഫേസ് ചെയ്തുകൊണ്ടിരുന്നു.’

‘അത് പല രൂപത്തില്‍, അതിന്റെ തീവ്രത അങ്ങട് കൂടിയ അവസ്ഥ ഉണ്ടല്ലോ. പിന്നെ ഇപ്പോള്‍ ഇത് പാര്‍ട്ട് ഓഫ് ദി ഗെയിം എന്ന് പറയുന്നത് പോലെ അതിന്റെ വഴിക്ക് ഇങ്ങനെ പോകുന്നു. നമ്മള്‍ നമ്മുടെ വഴിക്ക് പോകുന്നു. നമ്മളെ ഇഷ്ടമുള്ള ആളുകള്‍, നമ്മുടെ സിനിമയെ സ്‌നേഹിക്കുന്ന ആളുകള്‍, കലാകാരന്‍ എന്നുള്ള രീതിയില്‍ നമ്മളെ നിലനിര്‍ത്തുന്ന ആള്‍ക്കാര്‍ എല്ലാവരും നമ്മുടെ സിനിമ കാണാന്‍ വരുന്നുണ്ട്. അതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. പണ്ടൊക്കെ എനിക്ക് ചെറിയ രീതിയിലുള്ള അറ്റാക്കുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്നെ അതൊന്നും അങ്ങനെ ബാധിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ ഒക്കെ വന്ന സമയത്ത് ഒരുപാട് പേര്‍ എന്നെ കയറിയിരുന്ന് അറ്റാക്ക് ചെയ്യുമ്പോള്‍ ഞാന്‍ ഇത് മൈന്‍ഡ് ചെയ്യാറില്ല.’

‘കാരണം എന്റെ ഓടിയന്‍സ് ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്ന ആള്‍ക്കാര്‍ അല്ല. പിന്നെ അത് ചാനലില്‍ വരാന്‍ തുടങ്ങി, അപ്പോള്‍ പലതരത്തില്‍ ബാധിച്ചു. ഏതൊക്കെ വഴിയിലാണ് എന്നെ അറ്റാക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. എന്റെ സിനിമ ഇറങ്ങുന്ന സമയത്ത് എന്തിനാണ് ആളുകള്‍ വായില്‍ തോന്നുന്നത് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് തോന്നും. തമിഴ്‌നാട്ടില്‍ വളരെ കറക്റ്റ് ആയിട്ട് ഒരു സിനിമയെ റിവ്യൂ ചെയ്യുന്നത് കാണുമ്പോള്‍, ആ മര്യാദ എന്താണ് ഇവിടെ നിന്ന് കിട്ടാത്തത് എന്ന് നമുക്ക് തോന്നുകയില്ലേ. എന്താ ഇങ്ങനെ എന്ന് തോന്നും.’ ദിലീപ് പറഞ്ഞു.