കൊച്ചി: ബലാത്സംഗം നേരിട്ട അതിജീവിതയായ കൗമാരക്കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹൈക്കോടതി. 16കാരിയായ തൃശൂര്‍ സ്വദേശിനിയുടെ കുടുംബം നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.
27 ആഴ്ച പിന്നിട്ട ഗര്‍ഭഛിദ്രത്തിനായിരുന്നു അതിജീവിതയുടെ മാതാപിതാക്കള്‍ അനുമതി തേടിയത്. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഗര്‍ഭം 24 ആഴ്ച പിന്നിട്ട് കഴിഞ്ഞാല്‍ അനുമതി നല്‍കേണ്ടത് കോടതിയായതിനാല് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് നല്കിയ റിപ്പോര്‍ട്ടിന്റെ അടസ്ഥാനത്തിലാണ് ഹൈക്കോടതി അനുമതി നിഷേധിച്ചത്.
പെണ്‍കുട്ടി പ്രസവിക്കുന്നതാണ് അതിജീവിതയുടെ ആരോഗ്യത്തിന് സുരക്ഷിതമെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. അനുമതി നിഷേധിച്ച കോടതി സാധാരണരീതിയില്‍ മുന്നോട്ടുപോകണമെന്ന് നിര്‍ദേശിച്ചു.