ഒരുപാട് മലയാള സിനിമകളില്‍ വളരെ മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് മഹേഷ്. സാമൂഹിക പ്രശ്‌നങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലും അടുത്തകാലത്തായി ഏറെ ശ്രദ്ധ നേടിയിരുന്നു. നടന്‍ ദിലീപിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് അദ്ദേഹം തുറന്ന സംവാദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. ഇപ്പോള്‍ ഇതാ ദിലീപിനെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുകയാണ് നടന്‍ മഹേഷ്.
‘ദിലീപിനെതിരെ സംസാരിക്കാന്‍ വരുന്ന ഓരോരുത്തരെയും നിങ്ങള്‍ എടുത്തോളൂ. അവര്‍ക്കൊക്കെ പേഴ്‌സണല്‍ ആയിട്ട് ഈ മനുഷ്യനോട് ഗ്രഡ്ജ് ഉണ്ട്. പല കാരണങ്ങളും ഉണ്ട് അതിന്. വളരെ തെളിഞ്ഞും ഒളിഞ്ഞും കിടക്കുന്ന കാരണങ്ങളുണ്ട്. അതിന് ഈ മനുഷ്യന്‍ 20 വര്‍ഷം ജയിലില്‍ കിടക്കട്ടെ എന്ന് വിചാരിക്കാന്‍ മാത്രം അത്ര നീചമായ മനസ്സ് എനിക്കില്ലാത്തതുകൊണ്ട് ഞാന്‍ പ്രതികരിക്കുന്നു. അത്രയേ ഉള്ളൂ. സിനിമയിലുള്ള എല്ലാവരും പ്രതികരിക്കുന്നില്ല. എല്ലാവരും പറയുന്നില്ല. ദിലീപിന്റെ രാമലീല എന്ന് പറയുന്ന സിനിമ ബഹിഷ്‌കരിക്കാന്‍ വരെ പറഞ്ഞു. ഇദ്ദേഹം സബ് ജയിലില്‍ ആയതുകൊണ്ട് റിലീസ് തന്നെ നീണ്ടുനീണ്ടു പോയി. എത്ര കോടികളാണ് മുടക്കിയത്.’
‘അങ്ങനെയൊരു സിനിമയെപ്പറ്റിയാണ് പറയുന്നത്, അത് ബഹിഷ്‌കരിക്കാന്‍. ഞാന്‍ പറയുന്നത് ദിലീപ് ഈ കേസില്‍ പ്രതിയാണ് എന്ന് ചാര്‍ജ് ചെയ്യുന്നതിന് മുന്‍പ് ഷൂട്ടിംഗ് കഴിഞ്ഞ ഒരു സിനിമയാണ്. അന്ന് ആ സംവിധായകന്‍ ദിലീപ് ഇങ്ങനെ പെടും എന്ന് വിചാരിച്ചിട്ട് എടുത്തതാണോ. അല്ലെങ്കില്‍ ആ നിര്‍മ്മാതാവ് അങ്ങനെ വിചാരിച്ച് എടുത്ത സിനിമയാണ്. എത്രയോ ജനങ്ങളുടെ കഷ്ടപ്പാട് ഉണ്ട് ആ സിനിമയുടെ പിന്നില്‍. അതൊക്കെ അങ്ങ് കളയാന്‍.
‘സ്റ്റേറ്റിന്, ഇരയ്ക്ക് നീതി കിട്ടുന്നില്ല എന്നുള്ള തോന്നല്‍ വരുമ്പോള്‍ അവര്‍ അതില്‍ ഇടപെടും. പ്രതിക്ക് ഇത് അകാരണമായിട്ട് നീട്ടിക്കൊണ്ടു പോകുമ്പോള്‍, ഇവിടെ ദിലീപിന് മനസ്സമാധാനം പോയിട്ട് വര്‍ഷങ്ങളായി. ജനകീയ നായകനായി ദിലീപ് കത്തി നില്‍ക്കുന്ന സമയത്താണ് ഈ പ്രശ്‌നം വരുന്നത്. അദ്ദേഹത്തിന്റെ എത്ര സിനിമകള്‍ ഇപ്പോള്‍ ഒരു വര്‍ഷം ഇറങ്ങുന്നുണ്ട്. എത്രയോ സിനിമകള്‍ ഇറങ്ങി എത്രയോ സിനിമാക്കാര്‍ക്ക് ശമ്പളമായും തൊഴില്‍പരമായിട്ടും ഒക്കെ കൊടുക്കേണ്ടതാണ്. വര്‍ഷത്തില്‍ ഒരു മൂന്നു സിനിമയെങ്കിലും ദിലീപിന്റേതായി ഇറങ്ങുമായിരുന്നല്ലോ.’
‘അത് മാറി, ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു സിനിമ പോലും ഇറങ്ങുന്നില്ല എന്ന അവസ്ഥയായി മാറി. സിനിമ ഇന്‍ഡസ്ട്രിക്ക് തന്നെ ഇത് നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മനസ്സമാധാനം, അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ മനസ്സമാധാനം, അമ്മ തീരെ പ്രായമായി ഇരിക്കുകയാണ്. പിന്നെ അദ്ദേഹത്തെ സ്‌നേഹിക്കുന്ന എത്രയോ ആയിരക്കണക്കിന് ഫാന്‍സ് ഉണ്ട്. അതല്ലാതെ അദ്ദേഹത്തിലെ നടനെ ഇഷ്ടപ്പെടുന്ന ആളുകളുണ്ട്, അവരുടെയൊക്കെ മനസ്സമാധാനം നഷ്ടപ്പെട്ടു. അതിനെപ്പറ്റി ഇവര്‍ക്ക് ഒന്നും ഒരു പ്രശ്‌നവുമില്ല.’
‘സത്യത്തിന് വേണ്ടി പല പല കോടതികളില്‍ പോയിട്ടാണ്.. ഇപ്പോള്‍ ഇര പോലും സുപ്രീംകോടതി വരെ പോയി ഇവിടെ നീതി കിട്ടുന്നില്ല എന്ന് പറഞ്ഞല്ലോ. അങ്ങനെ നീണ്ടു നീണ്ടു പോകും കേസ്. നമ്മുടെ നീതി നിര്‍വ്വഹണം ഇത്രയും താമസിക്കാന്‍ കാരണം അത്രയ്ക്ക് കേസുകള്‍ ഉണ്ട് ഇവിടെ. രാമലീല ഇറങ്ങുന്നതിനു മുന്‍പ് അദ്ദേഹത്തിന് ജാമ്യം കിട്ടാതിരിക്കാന്‍ മാക്‌സിമം ശ്രമിച്ചില്ലേ. ജാമ്യം കിട്ടിയില്ലല്ലേ.ാ ശരിക്കും ആ പടം റിലീസ് ആകുന്ന ദിവസം അദ്ദേഹം സ്വതന്ത്രനായിട്ടില്ലല്ലോ. എന്തൊക്കെ ശ്രമിച്ചു ഇവര്‍.’
‘കാരണം അഞ്ച് ദിവസം കൂടി തള്ളിയിരുന്നെങ്കില്‍ വിചാരണ തീരും വരെ അദ്ദേഹം അകത്ത് കിടക്കേണ്ടി വന്നേനെ. എത്ര ക്രൂരമായിട്ടാണ് ആ കാര്യങ്ങള്‍ അവര്‍ ആസൂത്രണം ചെയ്തത് എന്ന് അറിയാമോ. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ തകര്‍ക്കേണ്ടതാണോ ഒരാളുടെ ജീവിതം എന്ന് നമ്മള്‍ ആലോചിക്കണം’ മഹേഷ് പറഞ്ഞു.