പ്രഭാത ഭക്ഷണമായി ദോശ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. കടയിൽ കിട്ടുന്നതുപോലുള്ള മസാലദോശ എളുപ്പത്തിൽ വീട്ടിൽ തന്നെ തയാറാക്കാം.
ദോശയ്ക്ക് വേണ്ട ചേരുവകൾ
- ദോശ മാവ് – 1 ലിറ്റർ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- നെയ്യ് – ആവശ്യത്തിന്
മസാല തയ്യാറാക്കാൻ വേണ്ട ചേരുവകൾ
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- കടുക് – 1 ടീസ്പൂൺ
- വറ്റൽ മുളക് – 4 എണ്ണം
- കറിവേപ്പില – 2 തണ്ട്
- ഇഞ്ചി ചെറുതായി അരിഞ്ഞത്– 1 ½ ടേബിൾ സ്പൂൺ
- പച്ചമുളക് – 4 എണ്ണം
- സവാള – 4 എണ്ണം
- ഉരുളക്കിഴങ്ങ് (പുഴുങ്ങിയത്)– 4 എണ്ണം വലുത്
- കാരറ്റ് – 1
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- മല്ലിയില – ½ കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. കടുക് പൊട്ടിക്കഴിയുമ്പോൾ തീ കുറയ്ക്കാം അതിനുശേഷം വറ്റൽമുളക്, കറിവേപ്പില, ഇഞ്ചിയും പച്ചമുളകും ഇട്ട് ഇതെല്ലാം ഒന്ന് വാടിക്കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാം. ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക. ഇത് വഴന്ന് വരുന്ന സമയത്ത് ക്യാരറ്റും പുഴുങ്ങിയ ഉരുളക്കിഴങ്ങും പൊടിച്ച് ചേർത്ത് കുറച്ച് മല്ലിയില കൂടി ചേർത്ത് മസാല തയ്യാറാക്കാം.
ദോശക്കല്ല് നന്നായി ചൂടായശേഷം നല്ലെണ്ണ തൂത്ത് ദോശ മാവ് ഒഴിച്ച് കനം കുറച്ച് പരത്തിയെടുക്കുക. ദോശ വാടിതുടങ്ങുമ്പോൾ കുറച്ച് നെയ്യ് ഒഴിക്കുക. മൊരിഞ്ഞു വരുന്ന ദോശയിലേക്ക് മസാല മിക്സ് വച്ച് മടക്കി എടുക്കുക. ഈ സമയം തീ കുറച്ച് വയ്ക്കുക.
STORY HIGHLIGHT: masala dosa