മുട്ട ചമ്മന്തി കഴിച്ചിട്ടുണ്ടോ?ചോറിന്റെ ഒപ്പം കഴിക്കുന്ന ചമ്മന്തി അല്ല കേട്ടോ,ഇത് ഈവനിംഗ് സ്‌നാക്ക് ആയിട്ട് കഴിക്കാന്‍ കഴിയുന്ന ഒരു വിഭവമാണ്. വളരെ എളുപ്പത്തില്‍ തന്നെ വീട്ടില്‍ നമുക്ക് തയ്യാറാക്കിയെടുക്കാം. ദനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
മുട്ട ചമ്മന്തി തയ്യാറാക്കുന്നതിനായി മുട്ട പുഴുങ്ങാന്‍ വെയ്ക്കുക. ശേഷം ഒരു മിക്‌സിയുടെ ജാറിലേക്ക് തേങ്ങ, കൊച്ചുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ ഇട്ട് ഒന്ന് അരച്ചെടുക്കുക. ഇനി നമ്മള്‍ പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് ശേഷം മുട്ടയുടെ മഞ്ഞ അതില്‍ നിന്നും മാറ്റിയെടുക്കുക. ശേഷം മുട്ടയുടെ മഞ്ഞ തേങ്ങ ചമ്മന്തിയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം നല്ലപോലെ മിക്‌സ് ചെയ്ത് എടുക്കുക.
ശേഷം അത് ഉരുളയാക്കി മുട്ടയുടെ വെള്ളയിലെ മഞ്ഞയുടെ ഭാഗത്തേക്ക് പരത്തിവെക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് മുട്ട ബീറ്റ് ചെയ്തു വെക്കുക. ഇനി തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ട, ബീറ്റ് ചെയ്ത മുട്ടയിലേക്ക് മുക്കിയെടുത്ത ശേഷം എണ്ണയിലേക്ക് ഇട്ടു വറുത്തുകോരി എടുക്കുക. വളരെ രുചികരമായ മുട്ട ചമ്മന്തി തയ്യാര്‍.