Crime

എറണാകുളം ഏലൂരിൽ യുവതിക്ക് വെട്ടേറ്റു; പ്രതി ഓടിരക്ഷപ്പെട്ടു, തെരച്ചിലാരംഭിച്ച് പൊലീസ്

കൊച്ചി: എറണാകുളം ഏലൂരിൽ യുവതിയ്ക്ക് വെട്ടേറ്റു. ഏലൂർ സ്വദേശി സിന്ധുവിനാണ് കഴുത്തിന് വെട്ടേറ്റത്.

മുളവുകാട് സ്വദേശി ദീപുവാണ് യുവതിയെ ആക്രമിച്ചത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവരാണ് ദീപു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്ന് പൊലീസ്. സംഭവത്തിനുശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. അതിക്രമത്തിന് ശേഷം ഒളിവിൽ പോയ ദീപുവിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റ സിന്ധുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.