ഗോതമ്പ് പൊടി കൊണ്ട് ആവിയില്‍ വേവിച്ചെടുക്കാന്‍ പറ്റുന്ന ഒരു അടിപൊളി പലഹാരമാണ് നമ്മള്‍ ഇപ്പോള്‍ പരിചയപ്പെടാന്‍ പോകുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
പലഹാരം തയ്യാറാക്കുന്നതിനായി ആദ്യം ശര്‍ക്കരപ്പാനി തയ്യാറാക്കി മാറ്റിവെയ്ക്കുക. ശേഷം ചൂടായ പാനിലേക്ക് നെയ്യ് ഒഴിച്ച് അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് ചിരകിയ തേങ്ങയും കൂടെ ചേര്‍ത്ത് ഒന്ന് ഇളക്കിയെടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉള്ള നേന്ത്രപ്പഴം, പഞ്ചസാര ഇവിടെ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ഇനി ഒരു മിക്‌സിയുടെ ജാര്‍ എടുത്ത് അതിലേക്ക് ഗോതമ്പ്‌പൊടിയും ശര്‍ക്കരപ്പാനിയും കൂടെ ചേര്‍ത്ത് ഒന്ന് അടിച്ചെടുക്കാം. ശേഷം ഇത് ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുക്കുക.
ഇനി നമ്മള്‍ തയ്യാറാക്കി മാറ്റിവെച്ചിരിക്കുന്ന നേന്ത്രപ്പഴത്തിന്റെയും തേങ്ങയുടെയും മിശ്രിതം ഈ മാവിലേക്ക് ചേര്‍ത്തു കൊടുത്ത് നല്ലപോലെ ഇളക്കുക. ഇനി ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ആവശ്യത്തിന് ഉപ്പും കൂടെ ചേര്‍ത്ത് കൊടുക്കണം. ഇതെല്ലാം നല്ലപോലെ ഒന്ന് ഇളക്കിയെടുത്ത ശേഷം വേവിക്കാന്‍ എടുക്കുന്ന പാത്രത്തിലേക്ക് ഒരു വാഴയിലെ വെച്ച് അതില്‍ കുറച്ച് എണ്ണ പുരട്ടിയ ശേഷം ഈ മാവ് അതിലേക്കൊഴിച്ചുകൊടുത്ത് ആവിയില്‍ വേവിച്ചെടുക്കുക. വളരെ രുചികരമായ പലഹാരം തയ്യാര്‍.