മലബാറുകാരുടെ പഴം നിറച്ചത് വളരെ ഫേമസ് ആയിട്ടുള്ള ഒരു വിഭവമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടും. വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ഏത്തപ്പഴം
- എണ്ണ
- തേങ്ങ
- ഏലയ്ക്കപ്പൊടി
- പഞ്ചസാര
- മൈദ
തയ്യാറാക്കുന്ന വിധം
പഴം നിറച്ച് തയ്യാറാക്കുന്നതിനായി പഞ്ചസാരപ്പാനി ആദ്യം തന്നെ തയ്യാറാക്കി മാറ്റിവെക്കുക. ശേഷം ഇതിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങ ഇട്ട് ഒരു പാനിലേക്ക് ഒഴിച്ച് നല്ല പോലെ മിക്‌സ് ചെയ്യുക. ശേഷം ഇതിലേക്ക് ഏലയ്ക്ക പൊടിയും ഇട്ട് മിക്‌സ് ചെയ്യണം. ഇനി നമുക്ക് പഴുത്ത ഏത്തക്കയാണ് ആവശ്യം. പഴുത്ത ഏത്തക്ക എടുത്ത് നടുക്കൂടെ കുറുകെ മുറിച്ച ശേഷം നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ അതിനകത്തേക്ക് നിറച്ചു വയ്ക്കുക.
ഇനി ഒരു ബൗളിലേക്ക് മൈദ, പഞ്ചസാര, കുറച്ചു വെള്ളം എന്നിവ ഒഴിച്ച് നല്ലപോലെ ഒന്ന് പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കുക. ഇനി നമ്മള്‍ ഏത്തക്ക എടുത്ത് തേങ്ങ നിറച്ച സ്ഥലത്തേക്ക് ഈ മൈദാമാവ് ഒഴിച്ചുകൊടുത്ത് ഒന്ന് ഫില്ല് ചെയ്യുക. ശേഷം ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോഴേക്കും ഓരോ ഏത്തപ്പഴവും എണ്ണയിലേക്ക് ഇട്ടുകൊടുത്ത് തിരിച്ചും മറിച്ചും ഇട്ട് മൊരിച്ചെടുക്കുക. വളരെ രുചികരമായ പഴം നിറച്ചത് തയ്യാര്‍.