Environment

മണിക്കൂറിൽ 112 കിലോമീറ്റർ വേഗത; മാസങ്ങളോളം നിർത്താതെ പറക്കുന്ന പക്ഷി ..! | a-bird-that-flies-non-stop-for-months

പക്ഷികൾക്ക് മാസങ്ങളോളം നിർത്താതെ പറക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുമോ..? എന്നാൽ ഇത് സത്യമാണ്.. ഒരു പക്ഷിക്ക് നിലത്ത് ഇറങ്ങാതെ മാസങ്ങളോളം പറക്കാൻ കഴിയും. പറഞ്ഞു വരുന്നത് പക്ഷി ലോകത്ത് ഡെവിൾ ബേർഡ് എന്നറിയപ്പെടുന്ന സ്വിഫ്റ്റ് എന്ന പക്ഷിയെക്കുറിച്ചാണ്. വർഷം മുഴുവനും പറക്കുന്ന പക്ഷിയാണ് സ്വിഫ്റ്റ്. ഇവയ്‌ക്ക് വളരെ നീളമുള്ള ചിറകുകളും ചെറിയ കാലുകളുമാണുള്ളത് . അതിനാൽ, അവയ്‌ക്ക് ഭൂമിയിൽ നിന്ന് നേരിട്ട് വായുവിലേക്ക് പറക്കാൻ കഴിയില്ല.

ദീർഘദൂര യാത്രയുടെ 99 ശതമാനത്തിലേറെയും അവർ വായുവിൽ ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും പറക്കുന്നത് സ്വിഫ്റ്റുകളെ വളരെ വേഗവും ചടുലവുമാക്കുന്നു. സാധാരണ സ്വിഫ്റ്റ് പറക്കുമ്പോൾ തന്നെ പ്രാണികളെ ഭക്ഷിക്കുന്നു. ആഹാരം തേടുന്നതും കഴിക്കുന്നതും ഉറങ്ങുന്നതും എന്തിനേറെ പറയുന്നു ഇണചേരുന്നതു പോലും പറക്കുന്നതിനിടയിലാണ്. ടോര്‍പിഡോ മോഡല്‍ ശരീരവും ബ്ലേഡുകള്‍ പോലെയുള്ള ചിറകുകളുമാണ് ഇവയുടെ പ്രത്യേകത. അത് ഇവയ്‌ക്ക് വേഗത്തില്‍ വെട്ടിത്തിരിയാനും ഉയര്‍ന്നു പറക്കാനുമുള്ള കഴിവു നല്‍കുന്നു.

കോമൺ സ്വിഫ്റ്റ് ഒരു ദേശാടന പക്ഷിയാണ്, ഇത് ശൈത്യകാലത്ത് ചൂടുള്ള പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നു. ശരാശരി, സ്വിഫ്റ്റുകൾ ഭൂമിയിൽ ഇറങ്ങുന്നത് അവരുടെ താമസത്തിന്റെ 0.64 ശതമാനം മാത്രമാണ്. ആൽപൈൻ സ്വിഫ്റ്റുകൾ മൈഗ്രേഷൻ സമയത്ത് ഏകദേശം 200 ദിവസത്തേക്ക് നിർത്താതെ പറക്കുന്നു. മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ പറക്കാൻ സ്വിഫ്റ്റിന് കഴിയുമെന്ന് വിദഗ്ധർ പറയുന്നു

STORY HIGHLLIGHTS: A bird that flies non-stop for months