കറി നാരങ്ങ കിട്ടുമ്പോള്‍ ഇനി അച്ചാര്‍ ഇങ്ങനെ തയ്യാറാക്കി നോക്കൂ. വളരെ ടേസ്റ്റി ആയ ഒരു വിഭവമാണിത്. എല്ലാവര്‍ക്കും ഒരുപോലെ കഴിക്കാന്‍ കഴിയുന്ന ഒരു വിഭവം കൂടിയാണ് കറി നാരങ്ങ അച്ചാര്‍. വളരെ എളുപ്പത്തില്‍ തയ്യാറാക്കാം. എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
കറി നാരങ്ങ അച്ചാര്‍ തയ്യാറാക്കുന്നതിനായി നാരങ്ങയുടെ തൊലിയെല്ലാം ചെത്തിക്കളഞ്ഞ ശേഷം കുരുവും കളഞ്ഞ് ഇതിനെ ചെറിയ കഷ്ണങ്ങളായി നമുക്ക് മുറിച്ചെടുക്കാം. ഇനി ഇതിലേക്ക് കുറച്ചു ഉപ്പ് ഇട്ട് പുരട്ടിയ ശേഷം ഒരു 15 മിനിറ്റത്തേക്ക് മാറ്റിവയ്ക്കാം. ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണയൊഴിക്കുക. ഇനി ഇതിലേക്ക് കടുക് പൊട്ടിക്കുക. ശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക.
ഇനി ഇതിലേക്ക് കുറച്ച് മഞ്ഞള്‍പൊടിയിട്ട ശേഷം നമ്മള്‍ മാറ്റിവെച്ചിരിക്കുന്ന നാരങ്ങ ഇതിലേക്ക് ചേര്‍ത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് കുറച്ച് ഉലുവപ്പൊടി കുറച്ച് കായപ്പൊടി എന്നിവ ഇട്ടശേഷം നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് ചേര്‍ക്കേണ്ടത് വിനാഗിരിയും ചെറു ചൂടുവെള്ളവും ആണ്. വളരെ രുചികരമായ കറി നാരങ്ങ അച്ചാര്‍ തയ്യാര്‍.