ബെയ്ജിങ്: ചൈനയുടെ ബഹിരാകാശ നിലയമായ ടിയൻഗോങ് സ്പേസ് സ്റ്റേഷനിൽ പുതുതായി 3 യാത്രികരെത്തി. ഷെൻസൂ–19 ബഹിരാകാശ പേടകത്തിലാണ് ഇവർ എത്തിയത്. നിലയത്തിൽ നേരത്തേ തന്നെ 3 യാത്രികരുണ്ട്. ഇവർ എത്തിയിട്ട് 6 മാസമായി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശനം നിഷേധിച്ചതിനാലാണു ചൈന സ്വന്തമായി ബഹിരാകാശ നിലയമുണ്ടാക്കിയത്. നിലവിൽ സ്വന്തമായി ബഹിരാകാശ നിലയമുള്ള ഒരേയൊരു രാജ്യമാണു ചൈന.