World

വടക്കൻ ഗസ്സയിലും ലബനാനിലും ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രായേൽ: നെതന്യാഹുവിന്റെ കിടപ്പറ വരെ ഡ്രോൺ എത്തിയെന്ന് ഹിസ്ബുല്ല സെക്രട്ടറി

ദുബൈ: വടക്കൻ ഗസ്സയിലും ലബനാനിലും ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രായേൽ. ഗസ്സയിൽ 43 പേർ കൊല്ലപ്പെട്ടു. ലബനാനിൽ 18 പേർ ആക്രമണത്തിൽ മരിച്ചതായി അധികൃതർ വെളിപ്പെടുത്തി. വെടിനിർത്തലിന്​ അടിയന്തര നടപടി സ്വീകരിക്കണമെന്ന യു.എന്നിന്‍റെയും ലോക രാജ്യങ്ങളുടെയും അഭ്യർഥന തള്ളിയാണ്​ ഇസ്രായേലിന്‍റെ വ്യാപക ആക്രമണം.വടക്കൻ ഗസ്സയിൽ ഹമാസ്​ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു.

നെതന്യാഹുവിന്റെ കിടപ്പറ വരെ തങ്ങളുടെ ഡ്രോൺ എത്തിയെന്നും അയാളുടെ സമയമെത്താത്തതുകൊണ്ടാവണം രക്ഷപ്പെട്ടതെന്നും ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറൽ നഈം ഖാസിം പറഞ്ഞു. ചിലപ്പോൾ ഒരു ഇസ്രായേലിയുടെ കൈ കൊണ്ടുതന്നെ നെതന്യാഹു കൊല്ലപ്പടുമെന്നും ചുമതലയേറ്റെടു​ത്ത ശേഷം നടത്തിയ പ്രഥമപ്രസംഗത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.