Kerala

ഇരുമ്പനത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേർക്ക് പരുക്ക്

കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് വാഹനാപകടത്തിൽ ഒരു മരണം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇരുമ്പനം ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയും കാക്കാനാട്ടേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ അടക്കം നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു. മറ്റുരണ്ടുപേരുടെ നില അതീവഗുരുതരമായി തന്നെ തുടരുകയാണ്.