tips

തടിയും വയറും കുറയ്ക്കാന്‍ ജീരകമോ

മറ്റേത് ശരീരഭാഗത്തെ കൊഴുപ്പിനേക്കാളും വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് അപകടകാരിയുമാണ്. ഇത് വിസറല്‍ ഫാ്റ്റാണ്. ശരീരത്തിലെ ആന്തരികാവയവങ്ങളെ വരെ കേടു വരുത്തുന്ന ഫാറ്റ്. പല രോഗങ്ങള്‍ക്കും ഇത് ഇടയാക്കുകയും ചെയ്യും. ഇതിനാല്‍ തന്നെ വയറ്റിലെ കൊഴുപ്പ് കളയേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ, വ്യായാമ നിയന്ത്രണവും ഒപ്പം ജീവിതശൈലികളിലെ ചിട്ടയുമെല്ലാം ഇതിന് ഏറെ പ്രധാനമാണ്. ഇതിനൊപ്പം ചില വീട്ടുവൈദ്യങ്ങള്‍ കൂടി പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും. ഇതിന് സഹായിക്കുന്ന ഒരു പ്രത്യേക പൊടി വീട്ടില്‍ തന്നെ തയ്യാറാക്കാം.

ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ജീരകം തടി കുറയ്ക്കാന്‍ മികച്ചതാണ്. ഇത് ശരീരത്തിൽ നിന്ന് കൂടുതൽ കലോറി എരിച്ചു കളയുവാനും സഹായിക്കുന്നു.ഉപാപചയ പ്രവർത്തനം ത്വരിതപ്പെടുത്തുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് ജീരകം. ഇത് ദഹന പ്രക്രിയയെ സഹായിക്കുന്ന പാൻക്രിയാറ്റിക് എൻസൈമുകളെ പ്രോത്സാഹിപ്പിക്കുന്നു. ജീരകത്തിൽ കാണപ്പെടുന്ന തൈമോൾ എന്ന സംയുക്തം ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. കൊഴുപ്പ്, പഞ്ചസാര, പ്രോട്ടീൻ തുടങ്ങിയ സങ്കീർണ്ണ പോഷകങ്ങളുടെ വിഘടനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ദഹന പ്രക്രിയയെ സുഗമമാക്കുന്നു.ഗ്യാസ്,അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇത് നല്ല പരിഹാരമാണ്. നല്ല ശോധനയ്ക്കും ജീരകം നല്ലതാണ്. ഇതെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

മഞ്ഞള്‍പ്പൊടി കൂടി ഇതില്‍ ചേര്‍ക്കും. മഞ്ഞളും ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ നല്ലതാണ് ഇത് കൊഴുപ്പ് കത്തിച്ചു കളയുന്ന ഒന്നാണ്. ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിച്ച് കൊഴുപ്പ് ഉരുക്കി തടി കുറയ്ക്കാന്‍ മഞ്ഞള്‍ ഏറെ നല്ലതാണ്.മഞ്ഞളിലെ കുർക്കുമിൻ എന്ന പോഷക ഘടകത്തിൽ ഭൂരിഭാഗവും ശക്തമായ ആന്റിഓക്‌സിഡന്റും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്. കുരുമുളകിൽ അടങ്ങിയിട്ടുള്ള സംയുക്തമായ പൈപ്പെറിൻ മഞ്ഞളുമായി കൂടിച്ചേർന്ന് ആഗിരണം ചെയ്യപ്പെടുമ്പോൾ ഇതിലെ കുർക്കുമിൻ അളവ് 2,000% വരെ വർദ്ധിക്കുന്നുവെന്ന് കണ്ടെത്തി. വര്‍ദ്ധിയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കുരുമുളക് ശരീരത്തിന്റെ അപചയപ്രക്രിയ ചൂടുല്‍പാദിപ്പിച്ചു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇത് കൊഴുപ്പു കത്തിച്ചു കളയും. ദഹനപ്രക്രിയ ശക്തിപ്പെടുത്തിയും തടി കുറയ്ക്കാന്‍ കുരുമുളകിന് കഴിയും. ഇതുവഴി തടിയും വയറുമെല്ലാം കുറയും. ദഹന പ്രശ്‌നങ്ങള്‍ക്കും ഛര്‍ദിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. കുരുമുളക് പ്രമേഹ, കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതെല്ലാം ചേര്‍ന്ന് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നു. കുടല്‍ ആരോഗ്യത്തിന് ഇത് മികച്ചതാണ്. മിതമായ തോതില്‍ കഴിയ്ക്കുകയെന്നത് പ്രധാനം.