ചിക്കൻ കൊണ്ടിതാ രുചികരമായ ഒരു തോരൻ, ചിക്കൻ വാങ്ങുമ്പോൾ സാധാരണ എപ്പോഴും കറിയല്ലേ തയ്യാറാക്കാറുള്ളത്, ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉഗ്രൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
- ചിക്കൻ -അരക്കിലോ
- മഞ്ഞൾപൊടി -അര ടീസ്പൂൺ
- ഉപ്പ്
- വെള്ളം
- തേങ്ങ -മുക്കാൽ കപ്പ്
- പേരുഞ്ജീരകം പൊടി- അര ടീസ്പൂൺ
- കാശ്മീരി മുളകുപൊടി -ഒന്നര ടീസ്പൂൺ
- കറവപ്പട്ട
- ഗ്രാമ്പൂ
- ഏലക്ക
- വെളിച്ചെണ്ണ
- ഉലുവ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത്
- പച്ചമുളക് -2
- ചെറിയ ഉള്ളി -20
- കുരുമുളക് പൊടി
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ മഞ്ഞൾപ്പൊടി ഉപ്പ് വെള്ളം ഇവ ചേർത്ത് വേവിച്ചെടുക്കുക. ശേഷം ഒന്ന് ക്രഷ് ചെയ്ത് എടുക്കാം, തേങ്ങയിലേക്ക് ജീരകപ്പൊടിയും മുളകുപൊടിയും ചേർത്ത് ചതച്ചു മാറ്റിവയ്ക്കാം, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ആദ്യം ഉലുവ ചേർക്കാം. ഉലുവ പൊട്ടി തുടങ്ങുമ്പോൾ എടുത്തു വച്ചിരിക്കുന്ന മസാലകളും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം.
ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും ചേർത്ത് ഒന്നുകൂടി വഴറ്റാം, അടുത്തതായി ചെറിയഉള്ളി ചേർക്കാം, നന്നായി വഴന്നു വന്നാൽ ഉപ്പ് കറിവേപ്പില ഇവ ചേർക്കാം അടുത്തതായി എടുത്തു വച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർക്കുക. എല്ലാം നന്നായി യോജിച്ചു വന്നാൽ, കുരുമുളകുപൊടി ചേർത്ത് മിക്സ് ചെയ്യുക. അടുത്തതായി അരച്ച് വെച്ചിരിക്കുന്ന തേങ്ങ കൂടി ചേർക്കാം എല്ലാം കൂടി യോജിപ്പിച്ച് ചെറിയ തീയിൽ അഞ്ചു മിനിറ്റ് വേവിച്ചാൽ തീ ഓഫ് ചെയ്യാം. രുചികരമായ ചിക്കൻ തോരൻ തയ്യാർ.