കുഴക്കാതെ പരത്താതെ നല്ല അടിപൊളി പത്തിരി തയ്യാറാക്കിയാലോ? ഉള്ളിൽ മസാലയൊക്കെ വെച്ച് തയ്യാറാക്കിയ അടിപൊളി മസാല പത്തിരി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
പത്തിരി തയ്യാറാക്കാനായി
ഫില്ലിങ്ങിനായി
തയ്യാറാക്കുന്ന വിധം
ഫില്ലിംഗ് തയ്യാറാക്കാം
ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റാം, നന്നായി വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർക്കാം. ശേഷം മസാല പൊടികൾ ചേർക്കാം, മസാലപ്പൊടികളുടെ പച്ചമണം മാറുമ്പോൾ ചിക്കൻ വേവിച്ചുടച്ചത് ചേർക്കാം, ഇതെല്ലാം നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് ഓഫ് ചെയ്യാം.
പത്തിരി തയ്യാറാക്കാനായി മൈദ മുട്ട വെള്ളം ഒപ്പ് ഇവ ചേർത്ത് ഒരു ലൂസ് ബാറ്റർ തയ്യാറാക്കാം. ഇതിനെ പാനിലേക്ക് ഒഴിച്ചുകൊടുത്ത് നല്ല നൈസ് ആയിട്ടുള്ള അപ്പങ്ങൾ ചുട്ടെടുക്കാം. ഇനി തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് ഇതിനകത്ത് വെച്ച് മടക്കി റോൾ ചെയ്യുക. മസാല പത്തിരി തയ്യാർ.