പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായികമേള ‘കളിക്കളം -2024ന് കൊടിയിറങ്ങി. മൂന്നുദിവസങ്ങളില്‍ 96 ഇവന്റുകളിലായി 1400 കുട്ടികളാണ് കളിക്കളത്തില്‍ പങ്കെടുത്തത്. മീറ്റില്‍ അതിജീവനത്തിന്റെ കരുത്ത് തെളിയിച്ച് വയനാട് ജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കി. മറ്റു 12 ജില്ലകളെയും പിന്നിലാക്കി ഓരോ ദിനവും ബഹുദൂരം മുന്നേറിയാണ് വയനാട് മുന്നിലെത്തിയത്. 445 പോയിന്റുകളാണ് വയനാട് വാരിക്കൂട്ടിയത്. രണ്ടാം സ്ഥാനത്ത് 125 പോയിന്റുകളുമായി മേളയ്ക്ക് ആതിഥേയത്വം വഹിച്ച തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് 100 പോയിന്റുകളുമായി കണ്ണൂരുമെത്തി.
131 പോയിന്റുകള്‍ നേടി കണിയാമ്പറ്റ എം.ആര്‍.എസ് ചാമ്പ്യന്‍മാരായി. 100 പോയിന്റുമായി കണ്ണൂര്‍ എം.ആര്‍.എസ് റണ്ണര്‍ അപ്പാണ്. വ്യക്തിഗത ചാമ്പ്യന്‍മാരായി ടി.ഡി.ഒ മാനന്തവാടിയിലെ രഞ്ജിത കെ.ആര്‍, കുളത്തുപ്പുഴ എം.ആര്‍.എസിലെ കൃഷ്ണനുണ്ണി എസ്, കണ്ണൂര്‍ എം.ആര്‍.എസിലെ വിജിത കെ.ബി, തിരുനെല്ലി ആശ്രം എം.ആര്‍.എസിലെ റിനീഷ് മോഹന്‍, കണിയാമ്പറ്റ എം.ആര്‍.എസിലെ അനശ്വര, എം.ആര്‍.എസ് കണ്ണൂരിലെ രാഗേഷ് എ.സി എന്നിവര്‍ അര്‍ഹരായി.
വേഗതയേറിയ കായികതാരങ്ങളായി കിഡ്ഡീസ് വിഭാഗത്തില്‍ കരിന്തളം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അമൃത എസിനെയും തിരുനെല്ലി ആശ്രം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഖിലാഷ് ആര്‍.ആറിനെയും സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് പ്രൊജക്റ്റ് ഓഫീസ് കല്‍പ്പറ്റയിലെ ശ്രീബാലയെയും ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് മാനന്തവാടിയിലെ നിധീഷ് ആറിനെയും ജൂനിയര്‍ വിഭാഗത്തില്‍ കരിന്തളം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ സുബിത ബാബു എമ്മിനെയും കുളത്തുപ്പുഴ എം.ആര്‍.എസ്സിലെ കൃഷ്ണനുണ്ണി എസിനെയും സീനിയര്‍ വിഭാഗത്തില്‍ കണിയാമ്പറ്റ എം.ആര്‍.എസിലെ ലയ കൃഷ്ണനെയും ഞാറനീലി ഡോ അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ.എം.ആര്‍.എസിലെ രാഹുല്‍ ആര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
ചാലക്കുടി എം.ആര്‍.എസിലെ വൈഗ എം.എന്‍, നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശ്രം സ്‌കൂളിലെ ജിതുല്‍ .എ എന്നിവരാണ് വേഗതയേറിയ നീന്തല്‍ താരങ്ങള്‍. കട്ടേല ഡോ അംബേദ്കര്‍ എം.ആര്‍.എസിലെ അപര്‍ണ .എസ്, കണ്ണൂര്‍ എം.ആര്‍.എസിലെ രാഗേഷ് എ.സി എന്നിവരാണ് മറ്റ് മികച്ച നീന്തല്‍ താരങ്ങള്‍. മികച്ച അര്‍ച്ചറായി പൂക്കോട് ഏകലവ്യ എം.ആര്‍.എസിലെ കീര്‍ത്തന സി.കെ, ഞാറനീലി ഡോ അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ.എം.ആര്‍.എസിലെ രാജീഷ് കെ.ആര്‍, പൂക്കോട് ഏകലവ്യ എം.ആര്‍.എസിലെ പ്രജിഷ്ണ എം.പി, പൂക്കോട് ഏകലവ്യ എം.ആര്‍.എസിലെ അജില്‍ ജയന്‍ എന്നിവരെ തിരഞ്ഞെടുത്തു.
യു.പി കിഡീസ് ഗേള്‍സ് വിഭാഗം ലോങ്ങ് ജംമ്പില്‍ കണിയാമ്പറ്റ എം.ആര്‍.എസ് സ്‌കൂളിലെ വേദികയും സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗം 400 മീറ്റില്‍ കരിന്തളം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അര്‍ജുന്‍ കെയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗം 4×100 മീറ്റര്‍ റിലേയില്‍ കാസര്‍ഗോഡ് ടീമും സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗം ഹൈ ജംമ്പില്‍ കരിന്തളം ഏകലേവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ കീര്‍ത്തന വി എസ് , സബ് ജൂനിയര്‍ ഗേള്‍സ് 4×100 മീറ്റര്‍ റിലേയില്‍ വയനാട് ടീമും, ജൂനിയര്‍ ബോയ്‌സ് വിഭാഗം 400മീറ്റില്‍ കണ്ണൂര്‍ ഗവണ്മെന്റ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളിലെ സൂര്യജിത്ത് എ വി, ജൂനിയര്‍ ബോയ്‌സ് വിഭാഗം 4×100 മീറ്റര്‍ റിലേയില്‍ തിരുവനന്തപുരം ടീമും, ജൂനിയര്‍ ഗേള്‍സ് വിഭാഗം 400 മീറ്ററില്‍ കട്ടേല ഡോ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ രാധിക എ. ജി, ജൂനിയര്‍ ഗേള്‍സ് വിഭാഗം ജാവലിന്‍ ത്രോയില്‍ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് മാനന്തവാടിയിലെ രഞ്ജിത കെ ആര്‍, ജൂനിയര്‍ ഗേള്‍സ് വിഭാഗം 4×100 മീറ്റര്‍ റിലേയില്‍ കാസര്‍ഗോഡ് ടീമും ഒന്നാം സ്ഥാനം നേടി.
ഓള്‍ കാറ്റഗറി ബോയ്‌സ് ആന്‍ഡ് ഗേള്‍സ് വിഭാഗത്തില്‍ 50 ഫ്രീ സ്‌റ്റൈലില്‍ കണ്ണൂര്‍ ഗവണ്മെന്റ്‌റെ സിഡെന്‍ഷ്യല്‍ സ്‌കൂളിലെ രാഗേഷ് എ സി, സീനിയര്‍ ബോയ്‌സ് വിഭാഗം 4×100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേയില്‍ കണ്ണൂര്‍ ടീം, സീനിയര്‍ ബോയ്‌സ് വിഭാഗം 400 മീറ്ററില്‍ നല്ലൂര്‍നാട് ഡോ അംബേദ്കര്‍ മെമ്മോറിയല്‍ എം ആര്‍ എസ് സ്‌കൂളില്‍ ജിതിന്‍ റ്റി. ബി, സീനിയര്‍ ബോയ്‌സ് വിഭാഗം ഹൈ ജംബില്‍ കുളത്തുപ്പുഴ ഗവണ്മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആദര്‍ശ് എസ്, സീനിയര്‍ ബോയ്‌സ് വിഭാഗം ഷോട്ട് പുട്ടില്‍ (5 കെ ജി) നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശ്രം സ്‌കൂളില്‍ അനൂപ് ബി, സീനിയര്‍ ബോയ്‌സ് വിഭാഗം ജാവലിങ് ത്രോയില്‍ വടശേരിക്കര മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളിലെ സുധീഷ് എ, ഓള്‍ കാറ്റഗറി ബോയ്‌സ് ആന്‍ഡ് ഗേള്‍സ് വിഭാഗം 50 ഫ്രീ സ്‌റ്റൈലില്‍ കട്ടേല ഡോ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളിലെ അപര്‍ണ എസ് എസ്, സീനിയര്‍ ഗേള്‍സ് വിഭാഗം 400 മീറ്റില്‍ കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അനശ്വര എം. സി, സീനിയര്‍ ഗേള്‍സ് വിഭാഗം ഹൈ ജംമ്പില്‍ കട്ടേല ഡോ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അനന്യ എ എസ് എന്നിവരാണ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയത്.
കൂടാതെ ജൂനിയര്‍ ബോയ്‌സ് വിഭാഗം 800 മീറ്ററില്‍ നല്ലൂര്‍നാട് ഡോ അംബേദ്കര്‍ മെമ്മോറിയല്‍ എം ആര്‍ എസ് സ്‌കൂളിലെ ജിതിന്‍ ഇ ആര്‍, ജൂനിയര്‍ ബോയ്‌സ് വിഭാഗം ഡിസ്‌കസ് ത്രോയില്‍ കണ്ണൂര്‍ ഗവണ്മെന്റ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളിലെ വിജിത്ത് കെ ബി, ജൂനിയര്‍ ഗേള്‍സ് വിഭാഗം 800 മീറ്ററില്‍ കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഭിഷ ബാബു, ജൂനിയര്‍ ഗേള്‍സ് വിഭാഗം ട്രിപ്പിള്‍ ജംമ്പില്‍ അട്ടപ്പാടി
മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളിലെ സംഗീത എസ്, ജൂനിയര്‍ ഗേള്‍സ് വിഭാഗം ഡിസ്‌കസ് ത്രോ യില്‍ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് മാനന്തവാടിയിലെ രജിത കെ ആര്‍, സീനിയര്‍ ബോയ്‌സ് വിഭാഗം 800 മീറ്ററില്‍ നല്ലൂര്‍നാട് ഡോ അംബേദ്കര്‍ മെമ്മോറിയല്‍ എം ആര്‍ എസ് സ്‌കൂളിലെ അബിന്‍. എം, സീനിയര്‍ ബോയ്‌സ് വിഭാഗം ട്രിപ്പിള്‍ ജംമ്പില്‍ നല്ലൂര്‍നാട് ഡോ അംബേദ്കര്‍ മെമ്മോറിയല്‍ എം ആര്‍ എസ് സ്‌കൂളിലെ തനീഷ് സി കെ, സീനിയര്‍ ബോയ്‌സ് ഡിസ്‌കസ് ത്രോ യില്‍ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് മുവാറ്റുപുഴയിലെ ശ്രീഹരി വിശ്വനാഥന്‍, സീനിയര്‍ ഗേള്‍സ് വിഭാഗം 800 മീറ്ററില്‍ കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അത്രിഷ പി എം, സീനിയര്‍ ഗേള്‍സ് വിഭാഗം ട്രിപ്പിള്‍ ജംമ്പില്‍ കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അനശ്വര എം സി എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കായിക താരങ്ങള്‍ക്ക് തുടര്‍ പരിശീലനം: ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തയ്യാറെന്ന് മന്ത്രി
ധാരാളം കഴിവുള്ള കായിക താരങ്ങളെ കണ്ടെത്താന്‍ ഉതകുന്ന കായികമേളയായി കളിക്കളം മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ നിരവധി കായിക താരങ്ങളെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്നും താല്പര്യമുള്ളവര്‍ക്ക് അടുത്ത അധ്യായ വര്‍ഷത്തില്‍ അഡ്മിഷന്‍ നല്‍കാനും പഠനത്തോടൊപ്പം ആവശ്യമായ പരിശീലനം നല്‍കാനും അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല എല്‍.എന്‍.സി.പി.ഇ അധികൃതര്‍ ഈ കളിക്കളം അവസാനിക്കുമ്പോള്‍ പ്രഗത്ഭരായ കുട്ടികളെ ഏറ്റെടുത്ത് അവരുടെ പഠന സാഹചര്യങ്ങളും പരിശീലന സാഹചര്യങ്ങളും ഒരുക്കി അവരെ കൂടി ചേര്‍ത്തു നിര്‍ത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കായിക മത്സരങ്ങളില്‍ ഓരോ വിഭാഗങ്ങളിലും ഓവറോള്‍ ചാമ്പ്യന്മാരായ സ്ഥാപനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മികച്ച കായികതാരങ്ങള്‍, മികച്ച പരിശീലകന്‍ എന്നിവര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.
പട്ടിക ജാതി, പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പു മന്ത്രി ഒ.ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കായികമന്ത്രി കളിക്കളം 2024 ന്റെ സ്മരണിക പ്രകാശനം ചെയ്തു. കളിക്കളത്തില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി കായികയിനങ്ങളില്‍ പങ്കെടുക്കാനും അവരുടെ മികച്ച കഴിവുകള്‍ പുറത്തെടുക്കാനും അതുപോലെ ഊര്‍ജ്ജസ്വലത കൈവരിക്കാനും സാധിച്ചുവെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. ജീവിതത്തില്‍ ഉടനീളം കൃത്യമായ അച്ചടക്കവും ദിശാ ബോധവും ഉണ്ടാകണമെന്നും കളിക്കളം കായികമേളയില്‍ വിജയികളായവരെയും പങ്കെടുത്ത മുഴുവന്‍ പേരെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജ്, കാര്യവട്ടം എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ജി. കിഷോര്‍, പട്ടിക വര്‍ഗ വികസന വകുപ് ജോയിന്റ് ഡയറക്ടര്‍ ശ്രീരേഖ കെ.എസ്, വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
CONTENT HIGHLIGHTS;Scheduled Tribes Development Department’s ‘Playground’ Sports Festival: Wayanad stands first by shedding the power of survival; Kanyampata MRS Champions