Food

നാലുമണി ചായക്കൊപ്പം കഴിക്കാൻ സ്വാദിഷ്ടമായ ചിക്കൻ കട്ലറ്റ് | Chicken Cutlet

നാലുമണി ചായക്കൊപ്പം കഴിക്കാൻ സ്വാദിഷ്ടമായ ചിക്കൻ കട്ലറ്റ് തയ്യാറാക്കിയാലോ? ചിക്കനും വെജിറ്റബിൾസും ചേർത്ത് തയ്യാറാക്കിയ കട്ലറ്റ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചിക്കൻ ബ്രേസ്റ് -300 gm
  • ചീസ് -150 gm
  • മുട്ട -2
  • കാരറ്റ് -1
  • സുചിനി -1
  • വെളുത്തുള്ളി -3
  • പാഴ്സലി
  • സൺഫ്ലവർ ഓയിൽ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി ചോപ് ചെയ്യുക, കാരറ്റ് ,സുചിനി എന്നിവയും ഗ്രേറ്റ് ചെയ്ത് ചേർക്കുക, കൂടെ ചീസ്, വെളുത്തുള്ളി, പാഴ്സലി, ഉപ്പ് എന്നിവ കൂടി ചേർത്ത് കൊടുക്കാം, ഇതിലേക്ക് മുട്ട കുരുമുളക് പൊടി ,എന്നിവ ചേർത്ത് മിക്സ് ചെയ്യാം, ശേഷം കട്ലറ്റ് ഷേപ്പ് ഇൽ ആക്കി എടുക്കാം, ചൂടായ എണ്ണയിലേക്കിട്ട് ഷാലോ ഫ്രൈ ചെയ്ത് എടുക്കാം. സോസിനൊപ്പം കഴിക്കാം.