നല്ല ക്രിസ്പിയും, ക്രഞ്ചിയുമായ ചിക്കൻ ഡോണട്ട് തയ്യാറാക്കി നോക്കിയാലോ? ഇത് കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപെടും. സ്കൂൾ കഴിഞ്ഞെത്തുന്ന കുട്ടികൾക്ക് തയ്യാറാക്കായി കൊടുക്കാം സ്വാദിഷ്ടമായ ചിക്കൻ ഡോണട്ട്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ ബ്രേസ്റ്റ് പീസ് -250 ഗ്രാം
- മൈദാ/കോൺ ഫ്ലോർ -2 ടേബിൾസ്പൂൺ
- മുട്ട -1
- ഉരുളകിഴങ്ങ് -50 ഗ്രാം
- സവാള -50 ഗ്രാം
- ബ്രഡ് ക്രമ്സ്
- രണ്ട് ടേബിൾ സ്പൂൺ
- സ്പ്രിങ് ഓണിയൻ -രണ്ട് ടേബിൾ സ്പൂൺ
- മല്ലിയില-2 ടേബിൾസ്പൂൺ
- കുരുമുളകുപൊടി -അര ടീസ്പൂൺ
- മുളകുപൊടി -അര ടീസ്പൂൺ
- മസറല്ല ചീസ് -2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഓയിസ്റ്റർ ഓയിൽ -ഒരു ടീസ്പൂൺ
- ഓയിൽ വറുക്കാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ എടുത്ത് ചെറിയ കഷണങ്ങളായി മുറിക്കണം, ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും പുഴുങ്ങിയ ഉരുളക്കിഴങ്ങ്, സ്പ്രിംഗ് ഓണിയൻ, മല്ലിയില, ബ്രെഡ് ക്രംപ്സ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു മിക്സർ ഗ്രൈൻഡറിൽ നന്നായി അരച്ചെടുത്തതിന് ശേഷം ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാം. ഇതിലേക്ക് ചീസും, കോൺഫ്ലോറും, കുരുമുളകു പൊടിയും, മുളകുപൊടിയും ഉപ്പും, ഒരു കോഴിമുട്ടയും ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ ഓയിസ്റ്റർ ഓയിൽ കൂടെ ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കണം.
ഇനി ചെറിയ ഉരുളകളാക്കി ഡോണറ്റ് ഷേപ്പ് ആക്കിയെടുക്കുക. ശേഷം ഒരു ബേക്കിംഗ് ട്രേയിൽ വെച്ച് ഫ്രീസറിൽ വയ്ക്കാം. നന്നായി തണുത്ത ശേഷം വീണ്ടും എടുത്ത് ഒന്ന് പൊടിയിൽ കോട്ട് ചെയ്തതിനുശേഷം മുട്ട മിക്സിലേക്ക് മുക്കി എടുക്കാം. ശേഷം ബ്രഡ് ക്രമ്സ് കോട്ട് ചെയ്ത് എടുക്കുക. ശേഷം ഫ്രൈ ചെയ്തെടുക്കാം.