Food

ചെമ്മീനും പയറും ചേർത്ത് തയ്യാറാക്കിയ ഒരു വെറൈറ്റി മെഴുക്കുപുരട്ടി

ചെമ്മീനും പയറും ചേർത്ത് തയ്യാറാക്കിയ ഒരു വെറൈറ്റി മെഴുക്കുപുരട്ടി റെസിപ്പി നോക്കിയാലോ? ചെമ്മീൻ കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ വേറെ ലെവൽ രുചിയാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • പയർ
  • ചെമ്മീൻ
  • മഞ്ഞൾപൊടി
  • ഉപ്പ്
  • വെള്ളം
  • ഇഞ്ചി വെളുത്തുള്ളി
  • വെളിച്ചെണ്ണ
  • കടുക്
  • ഉണക്കമുളക്
  • ചെറിയുള്ളി
  • മുളക്പൊടി

തയ്യാറാക്കുന്ന വിധം

അരിഞ്ഞു വച്ചിരിക്കുന്ന പയറും നന്നാക്കി കഴുകി എടുത്തു വച്ചിരിക്കുന്ന ചെമ്മീനും ഒരു മൺ ലത്തിൽ എടുക്കുക. കൂടെ ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം കുറച്ചു വെള്ളം ഒഴിക്കുക. ഇനി നന്നായി വേവിക്കാം. വെന്ത് മാറ്റിവെച്ചതിനുശേഷം ഒരു ഫാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക. കടുക് ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും ചെറിയ ഉള്ളിയും ചേർത്ത് മൂപ്പിക്കാം. ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചെടുത്തത് ചേർക്കാം. നന്നായി വഴറ്റി കഴിഞ്ഞാൽ മുളക് പൊടി ചേർത്ത് യോജിപ്പിക്കാം, പച്ചമണം മാറുമ്പോൾ വേവിച്ചുവച്ചിരിക്കുന്ന പയറും ചെമ്മീനും ചേർക്കാം. ഇനി എല്ലാം കൂടി നന്നായി യോജിപ്പിക്കുക. പാത്രം മൂടിവെച്ച് 5 മിനിറ്റ് ചെറിയ തീയിൽ വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം. രുചികരമായ ചെമ്മീൻ പയർ മെഴുക്കുപുരട്ടി തയ്യാർ.

Latest News