ചേരുവകൾ
1. കടുക്
2. കടലപ്പരിപ്പ്
3. ഉഴുന്ന്പരിപ്പ്
4. വറ്റൽ മുളക്
5. പെരും ജീരകം
6. കറിവേപ്പില
7. സവാള
8. ഇഞ്ചി
9. പച്ചമുളക്
10. ഉപ്പ്
11. എണ്ണ
12. ഉരുളക്കിഴങ്ങ്
13. മഞ്ഞൾപ്പൊടി
14. കടലമാവ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു കടായിലേക്ക് അൽപ്പം എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ വീതം കടുക്, കടലപ്പരിപ്പ്, ഉഴുന്ന്പരിപ്പ്, രണ്ട് വറ്റൽ മുളക് എന്നി ചേർത്ത് ഇളക്കുക. കടുക് നന്നായിപ്പെട്ടിയതിന് ശേഷം 1 സ്പൂൺ പെരും ജീരകം, കറിവേപ്പില, രണ്ട് സവാള അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, നാല് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഇനി വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് എടുത്തത് കൈ കൊണ്ട് നന്നായി ഉടച്ചതിന് ശേഷം വഴറ്റി വെച്ചിരിക്കുന്ന ഉളളിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
ശേഷം അതിലേയ്ക് അൽപ്പം വെള്ളം ചേർത്ത് നന്നായി ഇളക്കുക. കറി നന്നായി തിളച്ചതിന് ശേഷം അതിലേയ്ക്ക് നമ്മുടെ സ്പെഷ്യൽ ഇൻ ഗ്രേഡിയന്റ് ആയ കടലമാവ് ഒരു ടേബിൾ സ്പൂൺ എടുത്ത് വെള്ളത്തിൽ ചാലിച്ച് തിളച്ചു കൊണ്ടിരിക്കുന്ന കറിയിൽ ചേർക്കുക. ഹോട്ടലുകളിൽ നമ്മൾ കഴിയ്ക്കുന്ന കറിയ്ക്ക് സമാനമായ അതീവ രുചികരമായ പൂരി മസാലയാണ് ഇത്.