മുട്ടയും ഉരുളക്കിഴങ്ങും ചേർത്ത് തയ്യാറാക്കിയ നല്ലൊരു ഈവനിങ് സ്റ്റാക്കിന്റെ റെസിപ്പി നോക്കിയാലോ? രുചികരമായ എഗ്ഗ് കബാബ് റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പുഴുങ്ങിയ മുട്ട -രണ്ട്
- വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- കറിവേപ്പില
- സവാള- 2
- മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
- കുരുമുളകുപൊടി -അര ടീസ്പൂൺ
- ഗരം മസാല -അര ടീസ്പൂൺ
- ഉരുള ക്കിഴങ്ങ് വേവിച്ചുടച്ചത് -മൂന്ന്
- മല്ലിയില
- മുട്ട- 2
- കോൺഫ്ലോർ -ഒന്നര ടേബിൾസ്പൂൺ
- ഉപ്പ്
- ബ്രഡ് ക്രംസ്
- എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് കുക്കറിൽ വേവിച്ചെടുത്ത് ഉടച്ചെടുത്ത് മാറ്റി വയ്ക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം. ആദ്യം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കാം. ശേഷം സവാളയും ഉപ്പും ചേർത്ത് വഴറ്റാം. ഇനി മസാല പൊടികളാണ് ചേർക്കേണ്ടത്. പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യണം. ഇനി വേവിച്ചുടച്ച് ഉരുളക്കിഴങ്ങ് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. നന്നായി യോജിച്ചു കഴിഞ്ഞാൽ മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.
രണ്ടു മുട്ട പുഴുങ്ങിയെടുത്ത് ഒരെണ്ണം നാലായി മുറിച്ച് മാറ്റി വയ്ക്കുക. ഒരു ബൗളിൽ കോൺഫ്ലോറും മുട്ടയും അടിച്ചത് എടുക്കാം. ഉരുളക്കിഴങ്ങ് മിക്സിന്റെ ചൂട് പോകുമ്പോൾ കയ്യിലെടുത്ത് കൈവള്ളിയിൽ വച്ച് പരത്തി നടുവിലായി മുട്ട വയ്ക്കുക. ഇനി പതിയെ പൊതിഞ്ഞ് സിലിണ്ടർ ഷേപ്പിൽ ആക്കി മുട്ട മിക്സിൽ മുക്കണം. ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്തെടുക്കാം. ഇങ്ങനെ ചെയ്തെടുത്ത കബാബുകളെ എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കണം. എഗ്ഗ് കബാബ് തയ്യാർ.