ചോറിനൊപ്പം കഴിക്കാനായി എളുപ്പത്തിൽ ഒരു എഗ്ഗ് റെസിപ്പി തയ്യാറാക്കിയാലോ? നന്നായി വിശന്നിരിക്കുമ്പോൾ പാചകം ചെയ്യാൻ ഒട്ടും സമയം ഇല്ലാത്തപ്പോൾ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. സ്വാദിഷ്ടമായ മുട്ട ബുർജി റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മുട്ട -3
- വെളിച്ചെണ്ണ
- ഇഞ്ചി
- പച്ചമുളക്
- സവാള – 1
- ഉപ്പ്
- മുളകുപൊടി -ഒരു ടീസ്പൂൺ
- മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
- ഗരം മസാല -കാൽ ടീസ്പൂൺ
- തക്കാളി – 1
- മല്ലിയില
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർത്ത് ഉപ്പു ചേർത്ത് മിക്സ് ചെയ്യുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പൊടിയായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റാം. അടുത്തതായി സവാളയും ഉപ്പും ചേർത്ത് വീണ്ടും വഴറ്റം. ഇനി തീ ചെറുതായി വച്ചതിനുശേഷം മസാല പൊടികൾ ചേർക്കാം. അതിന്റെ പച്ചമണം മാറുമ്പോൾ തക്കാളി ചേർക്കാം, തക്കാളി വെന്തു കഴിഞ്ഞാൽ മുട്ട ഒഴിച്ചു കൊടുക്കാം. ഇനി മുട്ട ചിക്കി നന്നായി വിട്ടു വരുന്നത് വരെ ഇളക്കി കൊടുക്കണം. അവസാനമായി മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം, സംഭവം തയ്യാർ