tips

വണ്ണം കുറയ്ക്കുന്നത് മുതൽ രോഗപ്രതിരോധശേഷി വരെ ഈ ഒറ്റൊരു പഴത്തിൽ

ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്: പിയർ പഴം വിറ്റാമിൻ സി സമ്പുഷ്ടമാണ്. ഇവയിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. ചർമ്മത്തിൻറെ ആരോഗ്യത്തിന് ഇവ വളരെയധികം ​ഗുണം ചെയ്യുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു: പൊട്ടാസ്യം ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും.

ദിവസവും പിയർ പഴം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതില്‍ പിയർ പഴം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.പൊട്ടാസ്യം ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്കും പിയർ ധൈര്യമായി കഴിക്കാം.

 

ഫൈബര്‍ ധാരാളം അടങ്ങിയ പിയർ പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും പിയർ കഴിയ്ക്കാം. lമലബന്ധം തടയാനും ദഹനത്തിനും ഇവ മികച്ചതാണ്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനും പിയർ പഴം കഴിച്ച് പരിഹാരം കാണാം.ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പിയർ മുന്നില്‍ തന്നെയാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പിയർ പഴം സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കോപ്പര്‍ എന്നിവയാണ് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നത്.ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ സിയുടെ കലവറയായ ഇവ കഴിക്കാവുന്നതാണ്. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. എല്ലിന്റെ ആരോഗ്യത്തിനും പിയര്‍ ഏറെ നല്ലതാണ്.

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം ഏറെ ഗുണകരമാണ് പിയര്‍. ഇതില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ശാരിരിക വൈകല്യങ്ങള്‍ തടയാന്‍ ഇത് ഗുണം നല്‍കും. ഇതുപോലെ ചെറിയ കുട്ടികള്‍ക്കും ഇത് നല്ലതാണ്. ഇത് വേവിച്ചുടച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കും. കുറവ് അസിഡിറ്റിയുണ്ടാക്കുന്ന ഫലം കൂടിയാണിത്. വയറിളക്കമുള്ള കുട്ടികള്‍ക്ക് ഇത് നല്‍കരുത്.