സ്ഥലലഭ്യതയുള്ള ജയിലുകളില്‍ വൃക്ഷങ്ങളും മുളകളും ഔഷധ സസ്യങ്ങളും മറ്റും വച്ച് പിടിപ്പിച്ച് വനവിസ്തൃതി വിപുലപ്പെടുത്തുന്നതിന് പ്രദര്‍ശനാധിഷ്ഠിതമായ ”മിയാവാക്കി” മാതൃകയിലുള്ള വനം വച്ച് പിടിപ്പിക്കുന്നതിനും മഹാത്മാഗാന്ധിയുടെ ജന്മ വാര്‍ഷികാചാരണത്തിന്റെ ഭാഗമായി ‘ഗാന്ധി സ്മൃതി വന’മെന്ന് നാമകരണം ചെയ്യാനും സര്‍ക്കാരില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.
പച്ചതുരത്തുകള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പാരിസ്ഥിതിക ആശയങ്ങളും ഉള്‍ക്കൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും മലിന ജല നിര്‍ഗമനത്തിലുള്ള കാനയുടെ സമീപം 50 സെന്റ് സ്ഥലത്ത് ജൈവ വൈവിധ്യമുള്ള സസ്യങ്ങളും ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും നട്ട് പിടിപ്പിക്കുന്നതിന് ആവശ്യമായ മണ്ണ് ഒരുക്കുന്ന ജോലികള്‍ ജയില്‍ അന്തേവാസികളും ഉദ്യോഗസ്ഥരും സംയുക്തമായാണ് നിര്‍വ്വഹിച്ചത്.
അന്യം നിന്നും പോകുന്ന നാട്ടു വൃക്ഷങ്ങളും, കാട്ടു വൃക്ഷങ്ങളും, സസ്യങ്ങളും വ്യത്യസ്ത തരം മുളകളും വച്ച് പിടിപ്പിച്ചു പൊതുജനങ്ങള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, പ്രകൃതി സ്‌നേഹികള്‍ക്കും, ജൈവ-വൈവിധ്യ-പാരിസ്ഥിക അവബോധം സൃഷ്ടിക്കുന്ന തരത്തില്‍ പരിചയപ്പെടുത്തി നല്‍കുന്നതിനും സാധിക്കുന്ന തരത്തിലുംപൊതു സാംസ്‌കാരിക കേന്ദ്രമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ദീര്‍ഘവീഷണത്തോടെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഗാന്ധിസ്മൃതി വനം ഒരുക്കിയിരിക്കുന്നത്.
ഗാന്ധിസ്മൃതി വനം കേരളപ്പിറവി ദിനമായ 01.11.2024, വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹു.ഡയറക്ടര്‍, പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ് ശ്രീ.ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഐ.പി.എസ് അവര്‍കള്‍ ഔപചാരികമായി ഉത്ഘാടനം നിര്‍വ്വഹിക്കുന്നതാണ്. പ്രസ്തുത ചടങ്ങളിലേക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.
CONTENT HIGHLIGHTS;Thiruvananthapuram Central Jail ‘Gandhismriti Vanam’ inaugurated tomorrow