Kerala

കാലിക്കറ്റ് സർവകലാശാലയിലെ സംവരണ അട്ടിമറി; വിശദീകരണം തേടി ഗവർണർ

കാലിക്കറ്റ് സർവകലാശാലയിലെ സംവരണ അട്ടിമറിയിൽ വിശദീകരണം തേടി ഗവർണർ. പ്രൊഫസർ നിയമനത്തിൽ പട്ടിക ജാതി വിഭാ​ഗത്തിനായുള്ള സംവരണം പാലിച്ചില്ലെന്ന പരാതിയിലാണ് വിശദീകരണം തേടിയത്.

2022ൽ കാലിക്കറ്റ് സർവകലാശാല വിവിധ വകുപ്പുകളിലേക്ക് നടത്തിയ 24 പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനെത്തിനെരെയാണ് പരാതി. സിൻഡിക്കേറ്റ് അംഗം ഡോ റഷീദ് അഹമ്മദ് നൽകിയ പരാതിയിലാണ് ഗവർണറുടെ ഇടപെടൽ. പരാതിയിലെ കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് ഗവർണർ വിസിയോട് ആവശ്യപ്പെട്ടു.