ചേരുവകൾ
മുട്ട – 4 എണ്ണം
തക്കാളി -1 എണ്ണം
മല്ലി പൊടി – 1ടീ സ്പൂൺ
മുളക് പൊടി – 1 1/2 ടീ സ്പൂൺ
കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
ചെറിയ ജീരക പൊടി – 2 നുള്ള്
ഗരം മസാല പൊടി – 1/2 ടീ സ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
അരി പൊടി -1 ടീ സ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സവാള – 2 എണ്ണം
പച്ച മുളക് – 1 എണ്ണം
വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
വേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങി തോട് കളഞ്ഞു വെക്കുക. പിന്നീട് തക്കാളി ഒരു മിക്സി ജാറിൽ ചെറുതായി മുറിച്ചിട്ട ശേഷം നന്നായി അരച്ച് എടുക്കുക. ശേഷം ഒരു ചെറിയ ചട്ടിയിൽ മുളക്, മല്ലി, കുരുമുളക്, ഗരം മസാല, ചെറിയ ജീരകം എന്നിവയുടെ പൊടികളും ഇട്ട് നന്നായി ചൂടാക്കി എടുക്കുക. അതിലേക് കുറച്ച് അരിപൊടി കൂടി ഇട്ട് കൊടുക്കുക. നിറം മാറുന്ന വരെ ചൂടാക്കി എടുക്കുക. തീ വളരെ കുറച്ച് വെച്ച് വേണം പൊടികൾ ചൂടാക്കി എടുക്കാൻ. ശേഷം വേറെ ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക് 1/2 ടീ സ്പൂൺ മുളക് പൊടിയും, 1/4 ടീ സ്പൂൺ വീതം കുരുമുളക് പൊടിയും ഗരം മാസല പൊടിയും ഇട്ട് പുഴുങ്ങി മാറ്റി വെച്ചിരിക്കുന്ന മുട്ട ഇട്ട് ഒരു മിനിറ്റ് വരെ പൊരിച്ചു എടുക്കുക.