Kerala

ശബരിമലയിലെ ആഴി അണഞ്ഞതായി പരാതി; പരാതി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി. ആഴി അണഞ്ഞ ശേഷം വീണ നെയ്‌ത്തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്നും പരാതിയില്‍ പറയുന്നു. വിഷയം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പരാതി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

ബുധനാഴ്ച രാത്രി അണഞ്ഞ ആഴി വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വീണ്ടും കത്തിച്ചത്. ബുധനാഴ്ച ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്ര നടതുറന്ന് ആഴിയിലേക്ക് അഗ്നി പകര്‍ന്നിരുന്നു.

എന്നാല്‍ രാത്രിയോടെ അഗ്‌നി കെട്ടുപോയി. എന്നാല്‍ ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. രാവിലെ 11 മണിയോടെ ഭക്തരാണ് സംഭവം കണ്ടത്. തുടര്‍ന്നാണ് വീണ്ടും ആഴിയിലേക്ക് അഗ്നിപകര്‍ന്നതെന്ന് പരാതിയില്‍ പറയുന്നു.