Kerala

തിരുവനന്തപുരത്തെ ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി. ഹോട്ടലിലെ ജീവനക്കാരന്റെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസിന്റെ ബോംബ് സ്‌ക്വാഡ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

തുടര്‍ന്നാണ് സന്ദേശം വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തില്‍ മ്യൂസിയം പൊലിസ് കേസെടുത്തിട്ടുണ്ട്. അടുത്തിടെയായി രാജ്യത്ത് വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും നേരെയുളള വ്യാജ ബോംബ് ഭീഷണി് പതിവായിരുന്നു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പല വിമാനങ്ങളുടെ സര്‍വ്വീസ് തടസ്സപ്പെട്ടിരുന്നു. ഇത് യാത്രക്കാരില്‍ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ഇത്തരം സാഹചര്യങ്ങള്‍ പതിവായതോടെ ആഗോള അന്വേഷണ ഏജന്‍സികളുടെ സേവനം കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്. ആ പ്രതിസന്ധി ഘട്ടത്തിലാണ് തിരുവനന്തപുരത്തും ഹോട്ടലിന് ഭീഷണി സന്ദേശം ലഭിച്ചത്.