Kerala

വ്യാജ മൊബൈൽ ആപ്ലിക്കേഷൻ വഴി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി പിടിയിൽ | Police caught the woman who stole lakhs of rupees through a fake mobile application

കൊച്ചി: വ്യാജ മൊബൈൽ ആപ്ലിക്കേഷൻ വഴി ലക്ഷങ്ങൾ തട്ടിയ കൊല്ലം പള്ളിത്തോട് സ്വദേശിനി ജെൻസി മോൾ (24) കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ. ആപ് സ്റ്റോർ ഒപ്റ്റിമൈസേഷൻ (എഎസ്ഒ) എന്ന ഓൺലൈൻ വ്യാജ ബിസിനസ് ആപ്പിൽ ആളുകളെ ചേർത്തു പണം സമ്പാദിക്കാമെന്നു പറഞ്ഞ് ആയിരത്തഞ്ഞൂറോളം പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത് വിദേശത്തേക്കു കടക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്.

കമ്മിഷണറുടെ നിർദേശപ്രകാരം കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തായിരുന്നു അന്വേഷണം. ഡിസിപി സുദർശൻ, സൈബർ പൊലീസ് അസി. കമ്മിഷണർ എം.കെ.മുരളി എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ പി.ആർ.സന്തോഷ്, എഎസ്ഐ ദീപ, സ്മിത, സിപിഒമാരായ റോബിൻ, രാജീവ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.