Kerala

കൊടകര കുഴൽപ്പണ കേസ്; ആരോപണത്തിലുറച്ച് തിരൂർ സതീഷ്

തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസ് ആരോപണത്തിലുറച്ച് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. ധർമരാജ് എന്നയാൾ വരുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നുവെന്നും പണം ദിവസങ്ങളോളം ഓഫീസിൽ സൂക്ഷിച്ചെന്നും സതീശ് പറയുന്നു. കേസിലെ മുഴുവൻ സത്യങ്ങളും പൊലീസിനോട് പറയുമെന്നും തിരൂർ സതീഷ് പറഞ്ഞു.

സാമ്പത്തിക ക്രമേക്കേടിൽ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീഷ് വെളിപ്പെടുത്തി. തൃശ്ശൂർ ബിജെപി ഓഫീസിൽ കോടികൾക്ക് കാവൽ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസിൽ പണമൊഴുകുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുൻ ജില്ലാ ട്രഷററെന്നും വെളിപ്പെടുത്തൽ. പാർട്ടിക്ക് വേണ്ടി പണം അടച്ചതിന്റെ ചലാനും സതീഷ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി.