ചിക്കൻ ഫ്രൈ ചെയ്തു കഴിക്കാൻ ഇഷ്ടമുള്ളവർ ആണോ? എങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തുനോക്കൂ. സ്പെഷ്യൽ മസാല കൂട്ട് തയ്യാറാക്കി വറുത്തെടുത്ത ചിക്കൻ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ -അരക്കിലോ
- സവാള -അര
- വെളുത്തുള്ളി -1
- ഇഞ്ചി
- ഗരം മസാല -അര ടീസ്പൂൺ
- മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
- മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
- മുളകുപൊടി -മൂന്ന് ടീസ്പൂൺ
- കടലമാവ് -രണ്ട് ടേബിൾ സ്പൂൺ
- കോൺഫ്ലോർ -രണ്ട് ടീസ്പൂൺ
- തൈര് -രണ്ട് ടേബിൾ സ്പൂൺ
- പെരുംജീരകം -അര ടീസ്പൂൺ
- ജീരകം -അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചേരുവകൾ എല്ലാം ഒരു മിക്സി ജാറിൽ ഇട്ട് നന്നായി അരച്ച് പേസ്റ്റ് ആക്കുക. ചിക്കനിൽ ഇത് നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം അരമണിക്കൂറിൽ കുറയാതെ ഫ്രിഡ്ജിൽ വയ്ക്കുക. ഇനി നല്ലതുപോലെ ഫ്രൈ ചെയ്ത് എടുത്തു കഴിക്കാം.