Chicken Recipes

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ റോസ്റ്റ് റെസിപ്പി | Chicken Roast

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കിയെടുത്ത ചിക്കൻ റോസ്റ്റ് റെസിപ്പി നോക്കിയാലോ? പെട്ടെന്ന് തന്നെ തയ്യാറാക്കി കഴിക്കാം. രുചികരമായ ചിക്കൻ റോസ്റ്റ് റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • വെളിച്ചെണ്ണ
  • കടുക്
  • കറിവേപ്പില
  • ചെറിയ ഉള്ളി ചതച്ചത്
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത്
  • തക്കാളി ഒന്ന്
  • ഉപ്പ്
  • മുളകുപൊടി ഒരു ടീസ്പൂൺ
  • മല്ലിപ്പൊടി രണ്ട് ടീസ്പൂൺ
  • ഗരം മസാല പൊടി ഒരു ടീസ്പൂൺ
  • കുരുമുളകുപൊടി ഒരു ടീസ്പൂൺ
  • മുളക് ചതച്ചത് 2 ടീസ്പൂൺ
  • ചിക്കൻ
  • മല്ലിയില

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. കടുക് ചേർത്ത് കൊടുത്ത് പൊട്ടുമ്പോൾ കറിവേപ്പില ചേർക്കാം, അടുത്തതായി ചെറിയ ഉള്ളി ചതച്ചത് ചേർക്കാം. നന്നായി വഴറ്റിയതിനുശേഷം ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർക്കാം. അടുത്തതായി ചേർക്കേണ്ടത് തക്കാളിയാണ്, എല്ലാം യോജിപ്പിച്ച് സോഫ്റ്റ് ആകുമ്പോൾ മസാല പൊടികൾ ചേർക്കാം. പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്തതിനുശേഷം ചിക്കൻ കഷ്ണങ്ങൾ ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച് മൂടിവെച്ച് വേവിക്കുക. നന്നായി ഡ്രൈ ആകുമ്പോൾ മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം.