ചിക്കനും, ഉരുളക്കിഴങ്ങും ചേർത്ത് തയ്യാറാക്കിയ ജ്യൂസി ആയ ഒരു റെസിപ്പി നോക്കിയാലോ? രുചികരമായ ചിക്കൻ, പൊട്ടറ്റോ റോൾ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
രണ്ടു വലിയ ചിക്കൻ ബ്രേസ്റ് പീസ് എടുത്ത് നീളത്തിൽ കട്ട് ചെയ്തതിനു ശേഷം റാപ്പ് ചെയ്തു നന്നായി ചതച്ച് എടുക്കുക. ഇതിന് മുകളിലേക്ക് അല്പം ഉപ്പും, കുരുമുളകുപൊടിയും തൂകി കൊടുക്കാം. തിരിച്ചു വച്ച ശേഷം മറുവശത്തും ഇതുപോലെ ചെയ്യുക. രണ്ട് ഉരുളക്കിഴങ്ങ് എടുത്തു നീളത്തിൽ മുറിച്ച ശേഷം ഉപ്പും കുരുമുളകും ചേർത്ത് മിക്സ് ചെയ്യുക.
ഓരോ ചിക്കൻ കഷണങ്ങളും എടുത്ത് അതിലേക്ക് മൂന്ന് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ നീളത്തിൽ വച്ചതിനുശേഷം രണ്ടു സൈഡിൽ നിന്നും ഉള്ളിലേക്ക് മടക്കി കൊടുക്കുക. ഇതുപോലെ എല്ലാം തയ്യാറാക്കിയതിനുശേഷം ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാക്കി ഓരോ കഷണങ്ങളും എടുത്തു വച്ച് കൊടുക്കാം. എല്ലാ സൈഡും നന്നായി ഫ്രൈ ചെയ്തെടുക്കുക.
ഒരു ബൗളിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ക്രീമും, അൽപം ഉപ്പും, കുരുമുളകു പൊടി, പാപ്രിക പൗഡർ, ചതച്ചെടുത്ത വെളുത്തുള്ളി, 80 മില്ലി വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. ഫ്രൈ ആയ ചിക്കനിലേക്ക് ഇത് ഒഴിച്ചു കൊടുക്കാം. പാൻ മൂടിയതിനു ശേഷം ചെറിയ തീയിൽ ഇത് വേവിച്ചെടുക്കാം. ചിക്കൻ കഷണങ്ങൾ തിരിച്ചിട്ടതിനുശേഷം 50ഗ്രാം ചീസ് ഗ്രേറ്റ് ചെയ്തത് മുകളിലേക്ക് ഇട്ട് കൊടുക്കണം. വീണ്ടും പാൻ മൂടിവെച്ച് വേവിക്കുക. അവസാനമായി മല്ലിയിലയും ചേർത്ത് സർവ് ചെയ്യാം.