Food

പച്ചമുളക് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; പച്ചമുളക് അച്ചാർ | Green Chilli Pickle

പച്ചമുളക് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കാം നല്ല ഉഗ്രൻ പച്ചമുളക് അച്ചാർ. ചോറിനൊപ്പം കഴിക്കാനായി സ്‌പൈസിയായൊരു അച്ചാർ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • പച്ചമുളക്
  • വെളിച്ചെണ്ണ
  • ഉലുവ
  • ഉപ്പ്
  • ഇഞ്ചി
  • വെളുത്തുള്ളി
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി
  • കായപ്പൊടി
  • വിനാഗിരി

തയ്യാറാക്കുന്ന വിധം

പച്ചമുളക് നന്നായി കഴുകി തുടച്ചെടുത്ത് കത്തി ഉപയോഗിച്ച് നെടുകെ പിളർക്കുക. ശേഷം ഉപ്പ് പുരട്ടി മാറ്റി വയ്ക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഉലുവ ചേർത്ത് കൊടുത്ത് പൊട്ടിക്കാം. ശേഷം വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക. ഇനി മഞ്ഞൾപൊടി ചേർത്ത് പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്ത ശേഷം കായപ്പൊടിയും ചേർക്കാം. കുറച്ചുകൂടി ഉപ്പും വിനാഗിരിയും ചേർക്കാം. ഇത് നന്നായി തിളയ്ക്കുമ്പോൾ മുളക് ഇതിലേക്ക് ഇടാം. ഒന്ന് തിളച്ചതിനു ശേഷം തീ ഓഫ് ചെയ്യാം. ചൂടാറുമ്പോൾ കുപ്പിയിൽ സൂക്ഷിക്കണം. രണ്ടുദിവസം വെച്ചതിനു ശേഷം ഉപയോഗിക്കാൻ നല്ലതായിരിക്കും.