മലയാളി പ്രേക്ഷകരുടെ പ്രിയതാര ജോഡികളാണ് ജീവയും അപര്‍ണ തോമസും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇരുവരും ഇവരുടെ വീഡിയോസിന് നിരവധി പ്രേക്ഷകരാണ് ഉള്ളത്. ഫാഷന്‍, ഡെയിലി ബ്ലോഗ് ഉള്‍പ്പെടെ എല്ലാം ഇവര്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്താറുണ്ട്, ഇപ്പോള്‍ ഇതാ അപര്‍ണ തോമസും ജീവിയും ഷോപ്പിംഗിന് ഫോറം മോളില്‍ പോയപ്പോള്‍ അവര്‍ക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്.
‘നമ്മുടെ ബ്ലോഗ് നമുക്ക് കംപ്ലീറ്റ് ചെയ്യാന്‍ പറ്റിയില്ല. നമ്മുടെ മൊബൈല്‍ ഉപയോഗിച്ച് കൊണ്ട് ഒരു ഫോട്ടോയോ അല്ലെങ്കില്‍ ഒരു വീഡിയോ ഷൂട്ട് ചെയ്യാന്‍ പാടില്ല എന്ന്, അതായത് മോളുകളില്‍ ഒക്കെ ഉണ്ട് എന്ന് ഞാന്‍ കണ്ടിട്ടില്ല. പ്രൊഫഷണല്‍ ഫോട്ടോഗ്രഫി അലൗഡ് അല്ല. ആ ഒരു ടാഗും കാര്യങ്ങളും ഒക്കെ ഞാന്‍ പല സ്ഥലത്തും കണ്ടിട്ടുണ്ട്. ഇവിടെ ഡി എസ് എല്‍ ആര്‍ വെച്ചു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫിയോ പ്രൊഫഷണല്‍ വീഡിയോഗ്രാഫിയോ പറ്റത്തില്ല എന്ന് പറഞ്ഞാല്‍ അതിന് അതിന്റേതായ കാരണങ്ങള്‍ ഉണ്ട്. അത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ നിങ്ങളുടെ മൊബൈല്‍ എടുക്കരുത്, നിങ്ങളുടെ മൊബൈലില്‍ വീഡിയോ എടുക്കാന്‍ പാടില്ല, സെല്‍ഫി എടുക്കാന്‍ പാടില്ല, ഫോട്ടോ എടുക്കാന്‍ പാടില്ല എന്നൊക്കെ പറയുന്നു.’
‘ഞാന്‍ അതൊന്നും വേറെ എവിടെയും കണ്ടിട്ടില്ല. ചിലപ്പോള്‍ ഞാന്‍ കാണാത്ത ആണെങ്കില്‍ അല്ലെങ്കില്‍ ഞങ്ങള്‍ കാണാത്തതാണെങ്കില്‍ ഞങ്ങളുടെ തെറ്റ്. ഫോറം മാളില്‍ നിന്നും നമുക്ക് വളരെ മോശം അനുഭവമാണ് ഉണ്ടായത്. ഇത് ആദ്യമായിട്ടല്ല സംഭവിച്ചേക്കുന്നത്. മരടിലുള്ള ഫോറം മാളിലാണ് ഞങ്ങള്‍ പോയത്. എന്റെ ദൈവമേ ഞാന്‍ ആദ്യം എന്റെ വീഡിയോയില്‍ പറഞ്ഞിരുന്നു നല്ല സ്ഥലം എന്നൊക്കെ, എല്ലാം ഞാന്‍ തിരിച്ചെടുക്കുന്നു. വളരെ മോശം അനുഭവമായിരുന്നു. ആദ്യത്തെ തവണയല്ല എനിക്കിത്. രണ്ടാം തവണയാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്. ഇന്ന് ഞങ്ങള്‍ മാളിന്റെ അകത്തെ പ്രൊഫഷണല്‍ ഷൂട്ടിന് ഒന്നും പോയതല്ല. ഡെയിലി ബ്ലോഗ് ചെയ്യുന്നത് പോലെ എടുക്കാന്‍ പോയതാണ്.’
‘ഞങ്ങളുടെ കൈയ്യിലുള്ള നോര്‍മല്‍ ഐഫോണില്‍ അങ്ങോട്ടും ഇങ്ങോട്ടും എടുക്കുകയായിരുന്നു. നമ്മള്‍ സാധനങ്ങള്‍ വാങ്ങിക്കുന്നത്, അങ്ങോട്ട് നടക്കുന്നതും അടുത്ത സെന്ററില്‍ പോകുന്നതും ഒക്കെയാണ് ഞങ്ങള്‍ എടുത്തത്. അപ്പോള്‍ അവര്‍ പറയുന്നത് ഇവിടെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി പറ്റില്ല എന്ന്. നമ്മള്‍ എടുക്കുന്ന വീഡിയോ നമ്മുടെ ഇന്‍സ്റ്റഗ്രാമിലോ അല്ലെങ്കില്‍ നമ്മളുടെ സോഷ്യല്‍ മീഡിയയിലോ ഒക്കെ ഇടുകയല്ലേ ചെയ്യുന്നത്. അല്ലാതെ അവരുടെ സെറ്റപ്പുകള്‍ ഒന്നും ആരെയും കാണിക്കാനോ അവരുടെ ബിസിനസ് മുടക്കാനോ അല്ലെങ്കില്‍ പബ്ലിക്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലോ ഞങ്ങള്‍ ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. ഏറ്റവും ദേഷ്യം തോന്നിയത് രണ്ട് പിള്ളേര്‍ അവിടെ നില്‍ക്കുകയായിരുന്നു. അവര്‍ വന്നിട്ട് നമ്മളുടെ അടുക്കല്‍ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു.’
‘നമ്മളോടുളള സ്നേഹത്തിന്റെ പേരിലാണ് അങ്ങനെ ചോദിക്കുന്നത്. ഞാന്‍ പറഞ്ഞു എടുത്തോളൂ എന്ന്. ആ ഫോട്ടോ എടുക്കാന്‍ പാടില്ല എന്ന് പറഞ്ഞിട്ടാണ് എനിക്ക് ദേഷ്യം വന്നത്. കാരണം അതെന്താ സ്വര്‍ണ്ണഖനി ആണോ അല്ലെങ്കില്‍ അവിടെ നിയമ വിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടോ. ഒരു സെല്‍ഫി പോലും എടുക്കാന്‍ പാടില്ലേ. എന്റെ ഫോണില്‍ എനിക്കൊരു സെല്‍ഫി എടുക്കണം എന്ന് തോന്നിക്കഴിഞ്ഞാല്‍ ഫോറം മാളിലെ ഒരു സ്ഥലത്തുനിന്നും ഫോട്ടോ എടുക്കാന്‍ പാടില്ലേ? അങ്ങനെയാണോ? പെട്ടെന്ന് ആ കുട്ടികളോട് ഇവിടെ ഫോട്ടോ എടുക്കാന്‍ പാടില്ല എന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖം വല്ലാതെ മാറി. നിങ്ങള്‍ അത് കാണുന്നുണ്ടെങ്കില്‍ ഞാന്‍ ഫോറത്തിനു വേണ്ടിയിട്ടും ലുലുവിന് വേണ്ടിയിട്ടും നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്.’
‘അത് എന്റെ ഭാഗത്തുനിന്ന് വന്ന ഒരു കാര്യമല്ല. അതാണ് ഞാന്‍ നിങ്ങളെ പുറത്തുകൊണ്ടു നിര്‍ത്തി ഫോട്ടോ എടുത്തത്. എന്തൊക്കെയായാലും ഇത് വിശ്വസിക്കാന്‍ പറ്റുന്നില്ല. അത്ര മോശം കാര്യങ്ങള്‍ ആയിരുന്നു. ഒരു മര്യാദ ഒക്കെ കാണിക്കണ്ടേ. ഞങ്ങളുടെ ഒരു പ്രൊഫഷണല്‍ ഷൂട്ട് പോലും ആയിരുന്നില്ല. നമ്മള്‍ നമ്മളുടെ പേഴ്സണല്‍ കോമഡികളൊക്കെ പറഞ്ഞ് എടുക്കുകയായിരുന്നു.’
‘ഇതിന്റെ നടത്തിപ്പ്കാര് ആരാണ് എന്ന് എനിക്കറിയില്ല. ഒന്നുങ്കില്‍ ഫോറം മാള്‍ ആയിരിക്കും അല്ലെങ്കില്‍ ലുലു. ഇനി നിങ്ങള്‍ പറയുകയാണ് പ്രൊഫഷണല്‍ ഫോട്ടോഗ്രഫി മാത്രമേ സമ്മതിക്കാതെയുളളു മൊബൈലില്‍ പറ്റുമായിരുന്നു എങ്കില്‍, അങ്ങനെ ആണെന്നുണ്ടെങ്കില്‍ അവിടെ നില്‍ക്കുന്ന സ്റ്റാഫിനോട് ഒന്ന് പറഞ്ഞു മനസ്സിലാക്കണം. അവരെ തെറ്റ് പറയാന്‍ പറ്റില്ല. അവര്‍ അവരുടെ ജോലിയാണ് ചെയ്തത്. നമുക്ക് വല്ല പ്രകൃതിയിലും പോയി ബ്ലോഗ് എടുക്കാം. അതാകുമ്പോള്‍ മരം പറയില്ലല്ലോ ഇവിടെ ഫോട്ടോഗ്രഫി ചെയ്യാന്‍ പറ്റില്ല എന്ന്.’ അപര്‍ണയും ജീവയും പറഞ്ഞു.